എങ്ങനെ നീണ്ടു, ഏഴുവര്‍ഷ ദാമ്പത്യം ...
കല്യാണം കഴിച്ച് ഏഴു വര്‍ഷം ഒരുമിച്ച് താമസിക്കുകയെന്നത് വമ്പന്‍ അത്ഭുതമാണ് ഹോളിവുഡിനെ സംബന്ധിച്ച്. ഇത്രയും കാലം തങ്ങളെങ്ങനെ കഴിച്ചു കൂട്ടിയെന്ന് ആലോചിച്ച് അമ്പരക്കുകയായിരുന്നു പോപ് റാണി മഡോണയും ഭര്‍ത്താവ് ഗേ റിച്ചിയും ഇതുവരെ.
ആലോചനയുടെ ഒടുവില്‍ അവര്‍ പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. പിരിയുമെന്നും ഇല്ലെന്നും രണ്ടുപേരും മാറിമാറിപ്പറഞ്ഞു. ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത് ഇരുവരും ഉടനെ പിരിയുമെന്നാണ്.
ആറ് മില്യണ്‍ പൗണ്ട് വിലമതിക്കുന്ന ലണ്ടനിലെ കൂറ്റന്‍ കൊട്ടാരത്തില്‍ മാസങ്ങളായി ഇരുവരും വെവ്വേറെ മുറികളിലാണത്രേ താമസിക്കുന്നത്. അവര്‍ തമ്മിലുളള പരസ്പര ബഹുമാനത്തിന് കുറവൊന്നും വന്നിട്ടില്ലെങ്കിലും ഒന്നിക്കാനാവാത്ത വിധം പരസ്പരം അകന്നുപോയെന്ന യാഥാര്‍ത്ഥ്യം ഇരുവരും ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വേദനയോടെയാണെങ്കിലും വേര്‍പിരിയാന്‍ മഡോണയും ഗേ റിച്ചിയും തീരുമാനിച്ചു കഴിഞ്ഞു. മുതിര്‍ന്നവരുടെ പക്വത ഇക്കാര്യത്തില്‍ രണ്ടുപേരും കാണിച്ചുവെന്നാണ് ഡെയിലി മിറര്‍ പറയുന്നത്.
കുട്ടികളെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്. എണ്ണമറ്റ പുരുഷന്മാരുമായി പ്രണയമുണ്ടായിരുന്ന മഡോണ ആദ്യം ജന്മം നല്‍കിയത് പതിനൊന്നാമത്തെ കാമുകനായിരുന്ന കാര്‍ലോസ് ലയണിന്റെ കുഞ്ഞിനാണ്.
ഗേ റിച്ചി - മഡോണ ദമ്പതികള്‍ക്കും ഒരു കുഞ്ഞുണ്ട്. ഇതിനു പുറമേ ഒരു കുട്ടിയെ ഇവര്‍ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കുട്ടികളെച്ചൊല്ലി ഉടലെടുത്ത അഭിപ്രായ വ്യത്യാസം ഇരുവരെയും തമ്മില്‍ മാനസികമായി അകറ്റിയെന്നാണ് അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നത്.
ഏതായാലും മഡോണയുടെ ട്രൂപ്പ് ഇപ്പോള്‍ ഒരു ലോകപര്യടനത്തിനുളള ഒരുക്കത്തിലാണ്. നവംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഈ പര്യടനം പൂര്‍ത്തിയായതിന് ശേഷം മാത്രമേ വിവാഹമോചനത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications