»   » മഡോണയുടെ നഗ്‌നചിത്രം ലേലത്തിന്

മഡോണയുടെ നഗ്‌നചിത്രം ലേലത്തിന്

Posted By:
Subscribe to Filmibeat Malayalam
Madona
ലോകപ്രശസ്ത മോഡലും ഗായികയുമായ മഡോണയുടെ നഗ്‌നചിത്രം വില്‍പ്പനയ്ക്ക്. സിഗരറ്റ് വലിക്കുന്ന മഡോണയുടെ നഗ്‌നരൂപമാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

1990ല്‍ മഡോണയ്ക്ക് 32 വയസ്സുള്ളപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നാണിത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സ്റ്റീവന്‍ മീസെല്‍ എടുത്ത ചിത്രം ന്യൂയോര്‍ക്കിലെ ബോന്‍ഹാമിലെ ഒരു ആര്‍ട്ട് ഗാലറിയിലാണ് ചിത്രം വില്‍പ്പനയ്ക്കായി എത്തിയത്.

മഡോണയുടെ ഏറെ വിവാദമായ നിരവധി നഗ്‌നചിത്രങ്ങള്‍ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫറാണ് സ്റ്റീവന്‍ മീസെല്‍. എന്നാല്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുള്ള ചിത്രം നേരത്തെ പുറത്തുവിടാത്തതാണ്. ലേലത്തില്‍ 10000 പൗണ്ടെങ്കിലും ചിത്രത്തിന് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

ശരീരത്തിലെ ചിലയിടത്ത് മാത്രം വസ്ത്രമുള്ള, മാറിടം അനാവരണം ചെയ്ത സിഗരറ്റ് വലിക്കുന്ന ചിത്രത്തിന് വന്‍ തുക ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

മഡോണയുടെ മറ്റു നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സെക്‌സ് എന്ന പേരില്‍ മീസെല്‍ പുറത്തിറക്കിയ പുസ്തകം ഒരാഴ്ച കൊണ്ടുതന്നെ 15ലക്ഷത്തോളം വിറ്റുപോയിരുന്നു.

English summary
Madonna was around 32 years of age when the picture was taken in 1990. She was wrapped in bed sheets laying on the bed nude looking very sexy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam