ഒടുവില്‍ പദ്മ പറഞ്ഞു....കുഞ്ഞിന്റെ അച്ഛന്‍.....

മൂന്നുമാസം പ്രായമായ തന്റെ മകള്‍ കൃഷ്ണയുടെ പിതാവ് ആരാണെന്നകാര്യമാണ് പദ്മ വ്യക്തമാക്കിയിരിക്കുന്നത്. .
കോടീശ്വരനായ ടെഡി ഫോര്‍സ്റ്റ്മാനെയാണ് താന്‍ സ്‌നേഹിക്കുന്നതെന്നും തന്റെ മകള്‍ കൃഷ്ണയുടെ പിതാവ് അദ്ദേഹമാണെന്നും പദ്മ പറയുന്നത്. തനിക്ക് സ്‌നേഹവും പിന്തുണയും നല്‍കിയതിന് ടെഡിയോടുള്ള നന്ദി പരസ്യമായി വെളിപ്പെടുത്താനും പദ്മ മടികാണിച്ചിട്ടില്ല.
ഫെബ്രുവരിയിലാണ് 39 വയസ്സുള്ള പദ്മ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍, കുട്ടിയുടെ പിതാവ് ആരെന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ അവര്‍ ഇതുവരെ തയ്യാറായിരുന്നില്ല. ഇതുമാത്രമല്ല ഈ പെണ്‍കുഞ്ഞ് പദ്മയുടെ ഒരു ്‌സ്വപ്‌നസാഫല്യം കൂടിയാണ്.
കാരണം ഒരു വര്‍ഷം മുമ്പ് എന്‍ഡോമെട്രിയോസിസ് ബാധിച്ച് പ്ദ്മയ്ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ഡോക്ടറുടെ താക്കീത് കണക്കിലെടുക്കാതെ പദ്മ ഒരു കുട്ടിയ്ക്ക് ജന്മം നല്‍കാന്‍ തീരുമാനിയ്ക്കുകയായിരുന്നുവത്രേ. അതുകൊണ്ട് തന്നെ സ്വന്തം കുഞ്ഞിനെ മിറക്കിള്‍ ബേബിയെന്നാണ് പദ്മ വിശേഷിപ്പിക്കുന്നത്.
സല്‍മാന്‍ റുഷ്ദിയും പദ്മയും തമ്മില്‍ 2004 ഏപ്രിലില്‍ ആണ് വിവാഹിതരായത്. മൂന്ന് വര്‍ഷം നീണ്ട ദാമ്പത്യം 2007 ജൂലൈയില്‍ അവസാനിച്ചു.


Click it and Unblock the Notifications











