ടോമിയില്‍ നിന്നും രക്ഷയില്ല പാമീ....
പമേല ആന്റേഴ്സണു പുറകേ ടോമി ലീ വിടാതെ കൂടിയതിന്റെ കാരണം ദാ ഈ ചിത്രത്തില്‍ നിന്നും മനസിലാകും.
വിവാഹമോചനം നേടി പിരിഞ്ഞ ദമ്പതികള്‍ വീണ്ടും ഒത്തുചേരുകയും നിമിഷങ്ങളും മണിക്കൂറുകളും പങ്കിടുകയും ചെയ്യുന്നതിന് കാരണമെന്തെന്ന് തിരഞ്ഞു നടക്കുകയാണ് ഹോളിവുഡിലെ ദോഷൈകദൃക്കുകള്‍. ടോമി തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പാമി വിവാഹമോചനം നേടിയത്.
കോടതി വിവാഹമോചനം നല്‍കി ഏതാനും നാളുകള്‍ക്ക് ശേഷം വീണ്ടും ഇവര്‍ ഒന്നിച്ച് കഴിഞ്ഞിരുന്നു. വിവാഹമോചനത്തിനു ശേഷവും ടോമിയുമായി താന്‍ പതിവായി സെക്സിലേര്‍പ്പെടാറുണ്ടെന്ന് പാമി തുറന്നു സമ്മതിച്ചിട്ടുമുണ്ട്.
ടോമി തന്നെയും താന്‍ ടോമിയെയും സ്നേഹിക്കുന്നുവെന്ന് റഡാര്‍ മാസികയുടെ ഏറ്റവും അവസാന ലക്കത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പാമി തുറന്നു പറയുന്നു. ടോമിയെ പാമിയിലേയ്ക്ക് അടുപ്പിച്ച് നിര്‍ത്തുന്നതിന്റെ കാരണം വിശദമാക്കുന്ന ചിത്രവും റഡാര്‍ മാസികയില്‍ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്.


Click it and Unblock the Notifications











