»   » കേറ്റിന്റെ നഗ്നത തേടി പ്ലേബോയ്‌

കേറ്റിന്റെ നഗ്നത തേടി പ്ലേബോയ്‌

Posted By:
Subscribe to Filmibeat Malayalam
Kate Winslet
പലവട്ടം വഴുതിപ്പോയ ഓസ്‌കാര്‍ കൈപ്പിടിയിലൊതുങ്ങിയതിന്റെ സന്തോഷത്തിലാണ്‌ കേറ്റ്‌. ഇതിന്‌ പുറമെ രണ്ട്‌ ഗോള്‍ഡന്‍ ഗ്ലോബ്‌ പുരസ്‌കാരങ്ങള്‍, ബാഫ്‌റ്റ അവാര്‍ഡ്‌ പട്ടിക നീളുകയാണ്‌....ഇതൊക്കെ സ്വന്തമായാല്‍ ആരാണ്‌ സന്തോഷിക്കാതിരിയ്‌ക്കുക.

എന്തായാലും പുരസ്‌കാര പ്രവാഹങ്ങള്‍ക്കിടെ മറ്റൊരു സുവര്‍ണാവസരം കൂടി കേറ്റിനെ തേടിയെത്തുകയാണ്‌. ലോകപ്രശസ്‌ത ഗ്ലാമര്‍ മാസികയായ പ്ലേബോയ്‌യുടെ മുഖചിത്രമാകാനുള്ള ക്ഷണമാണ്‌ കേറ്റിന്‌ ലഭിച്ചിരിയ്‌ക്കുന്നത്‌. പ്ലേബോയ്‌ മേധാവി ഹഗ്‌ ഹെഫ്‌നറാണ്‌ തന്റെ മാസികയിലെ മുഖചിത്രമാകാന്‍ താരത്തെ ക്ഷണിച്ചിരിയ്‌ക്കുന്നത്‌. മുഖചിത്രം മാത്രമല്ല മാസികയുടെ സെന്റര്‍ സ്‌പ്രെഡില്‍ കേറ്റിന്റെ നഗ്നതയും ഹഫ്‌നര്‍ ആഗ്രഹിയ്‌ക്കുന്നുണ്ട്‌.

മര്‍ലിന്‍ മണ്‍റോ, ഷരോണ്‍ സ്‌റ്റോണ്‍, പമേല, ഓസ്‌കാര്‍ ജേതാവ്‌ ചാര്‍ലീസ്‌ തെറോണ്‍ എന്നിവരുടെ പാത പിന്തുടര്‍ന്ന്‌ കേറ്റും പ്ലേബോയ്‌ക്ക്‌ വേണ്ടി തുണിയഴിയ്‌ക്കുമോയെന്നാണ്‌ ഇപ്പോള്‍ ഹോളിവുഡ്‌ ഉറ്റുനോക്കുന്നത്‌.

കേറ്റിന്റെ കാര്യത്തില്‍ തങ്ങളുടെ താത്‌പര്യത്തെ ആരും സംശയിക്കേണ്ടെന്ന്‌ ഹഫ്‌നര്‍ പറയുന്നു. ഇതൊരു മത്സരരംഗമാണ്‌. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ അവര്‍ തന്നെയാണ്‌. കേറ്റ്‌ പ്ലേബോയുടെ താളുകളെ ആകര്‍ഷകമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹഫ്‌നര്‍ പറയുന്നു.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദ റീഡറിലും ടൈറ്റാനിക്കിലുമടക്കം ഒട്ടേറെ ചിത്രങ്ങളില്‍ കേറ്റ്‌ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ മേലില്‍ ഇത്തരം വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ താന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്ന്‌ കേറ്റ്‌ ഈയിടെ പറഞ്ഞിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam