ലിന്റ്സെയുടെ സെക്സി ഡാന്‍സ്
ഡെയര്‍ ടു ലവ് മി എന്ന പുതിയ ചിത്രത്തിനു വേണ്ടി അടിപൊളി സെക്സി ഡാന്‍സ് രംഗത്തിലേയ്ക്ക് ലാറ്റിന്‍ ഡാന്‍സ് പഠിക്കുകയാണ് ലിന്റ്സെ ലോഹന്‍.
ടാംഗോ ഡാന്‍സിലെ ഇതിഹാസമായിരുന്ന കാര്‍ലോസ് ഗാര്‍ദെലിനെക്കുറിച്ചുളള ചിത്രമാണ് ഡെയര്‍ ടു ലവ് മി. 1935ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടും വരെ പ്രണയത്തെയും രതിയെയും വെറുപ്പിനെയും കുറ്റവാസനകളെയും കുറിച്ച് പാടുകയും ആടുകയും ചെയ്ത ഇതിഹാസ പുരുഷനാണ് ഗാര്‍ദെല്‍.
ഒരു അഭിസാരികയുമായി തീവ്ര പ്രണയത്തിലായിരുന്നു കാര്‍ലോസ്. ഒരു വെടിവെയ്പില്‍ കാര്‍ലോസിന്റെ കാമുകി കൊല്ലപ്പെടുകയും അദ്ദേഹത്തിന് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു.
1920കളിലെ കഥ പറയുന്ന ചിത്രം ബ്യൂണസ് അയേഴ്സിലാണ് ചിത്രീകരിക്കുന്നത്. കാര്‍ലോസിന്റെ വേഷമണിയുന്നത് ഇറ്റലി നടന്‍ റൗള്‍ ബോവയാണ്. കാര്‍ലോസിന്റെ അഭിസാരികയായ കാമുകിയുടെ വേഷമാണ് ലിന്‍്സെയ്ക്കെന്നറിയുന്നു.


Click it and Unblock the Notifications