»   » 3ഡി സെക്സ് ആന്റ് സെന്‍ അവതാറിനെ കടത്തിവെട്ടുന്നു

3ഡി സെക്സ് ആന്റ് സെന്‍ അവതാറിനെ കടത്തിവെട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
3D Sex and Zen: Extreme Ecstasy
ലോകത്തേറ്റവും വലിയ പണംവാരിപ്പടമായ അവതാറിന്റെ ഹോങ്കോങ് ബോക്‌സ്ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ത്ത് ആദ്യ 3ഡി അശ്ലീല ചിത്രം മുന്നേറുന്നു. അവതാറിന്റെ ആദ്യദിന കളക്ഷന്‍ റെക്കാര്‍ഡാണ് 'സെക്‌സ് ആന്റ് സെന്‍: എക്‌സ്ട്രീം എക്‌സറ്റന്‍സി' മറികടന്നിരിയ്ക്കുന്നത്.

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാറിന്റെ ഹോങ്കോങിലെ ആദ്യദിന കളക്ഷന്‍ 207,638 ഡോളറായിരുന്നു. എ്ന്നാല്‍ 3ഡിയിലെ ആദ്യ അശ്ലീല അനുഭവം ആസ്വദിയ്ക്കാനായി പ്രേക്ഷകര്‍ ഇടിച്ചുകയറിയപ്പോള്‍ പണപ്പെട്ടിയില്‍ വീണത് 219,852 ഡോളറാണ്.

പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിയ്ക്കുന്ന രതിരംഗങ്ങളാണ് സകെ്‌സ് ആന്റ് സെന്നില്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്. 1991ല്‍ ഇതേ പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേക്കാണ് 3ഡിയില്‍ റീമേക്ക് ചെയ്തിരിയ്ക്കുന്നത്. ചൈനയില്‍ അശ്ലീലസിനിമകള്‍ക്ക് കടുത്ത വിലക്കുള്ളതിനാല്‍ സെക്‌സ് ആന്റ് സെന്‍ കാണാനായി ജനം ഹോങ്കോങിലേക്ക് ഒഴുകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു കിടപ്പറയ്ക്കരികില്‍ ഇരിയ്ക്കുന്ന അനുഭവം സിനിമയുടെ അണിയറക്കാര്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്ന വാഗ്ദാനം അതാണ്. അത് കിട്ടാന്‍ വേണ്ടി ലേശം കഷ്ടപ്പെടാന്‍ പ്രേക്ഷകരും തയ്യാറാണെന്ന് സിനിമയ്ക്ക് കിട്ടുന്ന തിരക്കും സൂചിപ്പിയ്ക്കുന്നു.

English summary
A movie billed as the world's first 3-D porn film has broken a box office record - outselling Avatar on its opening day. Film fans flocked to see 3D Sex and Zen: Extreme Ecstasy after it opened in packed cinemas across Hong Kong, reports The Sun

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam