ആനി ഹതാവേ മിടുമിടുക്കി തന്നെ
ആനി ഹതാവേ പേടിച്ചതു പോലെ തന്നെ കാര്യങ്ങള്‍ നടന്നു. മുന്‍കാമുകന്‍ റാഫെല്ലോ ഫോല്ലേരിയെ പൊലീസ് അറസ്റ്റു ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് റാഫെല്ലോ അകത്തായിരിക്കുന്നത്. ഇരുപതു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണത്രേ ഹതാവേ കാമുകനില്‍ ചുമത്തിയിരിക്കുന്നത്.
വത്തിക്കാനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു സ്വകാര്യ ഓഹരി സ്ഥാപനത്തില്‍ നിന്നും മില്യണ്‍ കണക്കിന് ഡോളര്‍ കൈപ്പറ്റിയെന്നാണ് ഇയാള്‍ക്കെതിരെയുളള ആരോപണം. പറ്റിച്ചു നേടിയ പണം മുഴുവന്‍ സ്വന്തം കാര്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നിക്ഷേപകരുടെ പണം മുഴുവന്‍ വിലപിടിപ്പുളള വസ്ത്രങ്ങള്‍ വാങ്ങാനും ആഡംബര ഭക്ഷണത്തിനുമൊക്കെയാണ് ഫോല്ലേരി ചെലവിട്ടത്. മുന്തിയ വാടക കൊടുത്ത് മാന്‍ഹാട്ടണില്‍ വീടെടുത്തതും കാമുകിയുമായി ചുറ്റിക്കറങ്ങിയതുമൊക്കെ വല്ലവന്റെയും പണത്തിന്മേലായിരുന്നുവെന്ന് ഇപ്പോള്‍ ജനവുമറിയുന്നു.
ഏതായാലും സംഗതി മുന്‍കൂട്ടിയറിഞ്ഞ് ഫൊല്ലാരിയെ ഉപേക്ഷിച്ചു പോയ ഹതാവേയാണ് മിടുക്കി. കാമുകന്റെ പേരില്‍ പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞയുടനെ വേദനെയോടെ അവര്‍ തീരുമാനമെടുക്കുകയായിരുന്നുവത്രേ!
ഫൊല്ലേരി ഫൗണ്ടേഷന്റെ പേരില്‍ നികുതി വെട്ടിപ്പിന് വേറെയും കേസുണ്ടത്രേ ഹതാവേയുടെ ഹതാശനായ കാമുകന്റെ പേരില്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications