മാറിടം തുറന്നാല്‍ കരിയര്‍ പോകുമോ???

By Super

ടോപ്പ് ലെസായി അഭിനയിച്ചത് തന്റെ ഹോളിവുഡ് കരിയറിനെ ദോഷകരമായി ബാധിക്കുമോ എന്ന ശങ്കയിലാണ് ബ്രിട്ടീഷ് പോപ് ഗായികയും നടിയുമായ ബില്ലി പൈപ്പര്‍.

ഡയറി ഓഫ് എ കാള്‍ ഗേള്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ ടോപ് ലെസായി പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് ഇപ്പോള്‍ വേവലാതിപ്പെടുകയാണ് സുന്ദരി. ബില്ലിയുടെ കിടിലം രംഗങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെ നമ്പര്‍ വണ്‍ പരിപാടിയായി ഡയറി ഓഫ് എ കാള്‍ ഗേള്‍ മാറിയിരുന്നു.

എന്ത് അടിസ്ഥാനത്തിലാണ് ബില്ലിയുടെ ഭീതിയെന്ന് മാത്രമേ അറിയാനുളളൂ. അറിയപ്പെടുന്ന ഹോളിവുഡ് താരങ്ങളെല്ലാം സമ്പൂര്‍ണ നഗ്നത കാട്ടുന്നതിനും മടിയില്ലാത്തവരാണ്. തന്റെ അവയവ ഭംഗി അമേരിക്കക്കാര്‍ക്കിഷ്ടപ്പെടില്ലെന്നാണോ ബില്ലി കരുതുന്നതെന്ന് വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ പരിപാടി അവിടെ സൂപ്പര്‍ഹിറ്റാവില്ലല്ലോ.

ബില്ലിയുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നാണ് അമേരിക്കക്കാര്‍ പറയുന്നത്. ഹോളിവുഡില്‍ ശോഭിക്കാന്‍ വേണ്ടതൊക്കെ ബില്ലിക്കുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഹോളിവുഡ് കീഴടക്കാന്‍ വേണ്ട ഭംഗിയും കഴിവും ബില്ലിയ്ക്കുണ്ടെന്ന് ഷോടൈം കേബിള്‍ ശൃംഖലയുടെ അധിപനും പറയുന്നു. ഡയറി ഓഫ് എ കാള്‍ ഗേള്‍ എന്ന പരിപാടി സ്ക്രീന്‍ ചെയ്തത് അദ്ദേഹമാണ്.

രണ്ടുമാസം ഗര്‍ഭിണിയായ ബില്ലിയാകട്ടെ അടുത്ത സീരീസില്‍ അഭിനയിക്കാനുളള തിരക്കിലാണ് ഇപ്പോള്‍.

Read more about: call girl
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X