അതുവേണമായിരുന്നോ ജെന്നിഫറേ.....

By Staff

അന്യസ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിട്ട ചതിയനായ ഭര്‍ത്താവിനോട് ക്ഷമിക്കില്ലെന്ന് വാശിപിടിച്ച് നടക്കുകയാണ് ഗായിക ചെറില്‍ കോള്‍. അതിന്റെ ചൂടും പുകയും തീരുംമുമ്പ് ഇതാ പുതിയൊരു വിവാദം.

ബിഗ് ബ്രദര്‍ ഷോയില്‍ ഭാര്യ ജെന്നിഫര്‍ ക്ലര്‍ക്ക് മറ്റൊരുവനെ ചുംബിക്കുന്ന രംഗം കണ്ട് ഞെട്ടിത്തരിച്ചു പോയത്രേ ഭര്‍ത്താവ് ഡേവിഡ്. അവള്‍ വീട്ടിലുളളപ്പോള്‍ ഞാനൊരു അന്യസ്ത്രീയെ നോക്കുകപോലും ചെയ്യില്ലെന്നാണ് ഡേവിഡ് വിലപിക്കുന്നത്. എങ്കിലും എന്നോടിതു ചെയ്തല്ലോടീ ജെന്നീ എന്ന ആ ഗദ്ഗദത്തിനു മുന്നില്‍ ഹൃദയമുളളവരുടെ കണ്ണു നനയാതിരിക്കില്ല.

എല്ലാവരെയും പറ്റിച്ചാണത്രേ ജെന്നി ബിഗ് ബ്രദര്‍ ഷോയ്ക്ക് പോയത്. മോഡലിംഗിന് പോകുന്നെന്നും പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയവള്‍ നേരെ പോയത് ബിഗ് ബ്രദര്‍ ഷോയില്‍ പങ്കെടുക്കാന്‍. ഒപ്പം പങ്കെടുത്തവരോട് തനിക്ക് കുട്ടികളില്ലെന്നും ജെന്നിഫര്‍ നുണ പറഞ്ഞു.

രണ്ടുവയസുകാരിയായ മകള്‍ മാഡിലൈനുമൊത്ത് ജെന്നിയുടെ പ്രകടനം ടിവിയില്‍ കണ്ടിരുന്ന ഡേവിഡിന്റെ ചങ്ക് തകര്‍ന്നു പോയതില്‍ അത്ഭുതമൊന്നുമില്ല.

അതും കഴിഞ്ഞാണ് രണ്ടു പുരുഷന്മാര്‍ക്കൊപ്പം ജെന്നിയുടെ പ്രണയ ചേഷ്ടകള്‍. ഡെയില്‍, സ്റ്റുവര്‍ട്ട് എന്നീ ചുളളന്മാര്‍ക്കൊപ്പം കുഴഞ്ഞാടുകയും ഗാഢചുംബനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നത് ടിവിയില്‍ കണ്ട ഭര്‍ത്താവ് കരയാതെന്തു ചെയ്യും.

പയ്യന്‍മാരില്‍ ഡെയില്‍ എന്ന 21കാരനുമൊത്തായിരുന്നു ജെന്നിയുടെ ഇഴുകിച്ചേരല്‍ മുഴുവന്‍. സുന്ദരനും മിടുക്കനുമായ ഡെയിലിനോടൊപ്പം ജീവിക്കാനാവും തന്റെ ഭാര്യയ്ക്ക് മോഹം എന്നാണ് ഡേവിഡിന്റെ ആത്മഗതം.

ഭാര്യയെ പടിയടച്ച് പിണ്ഡം വെയ്ക്കാനാണോ ഭര്‍ത്താവിന്റെ തീരുമാനമെന്ന് അറിയില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X