കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു....
പശ്ചാത്തലത്തില്‍ മുഴങ്ങിയത് "കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടുവെന്ന" വയലാര്‍ ഗാനമായിരിക്കില്ല. "വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന നേരത്ത് പിന്നില്‍ നിന്നും സോപ്പിട്ടു തന്നവനെ" എന്ന കലാഭവന്‍ മണി ഗാനമാകാന്‍ സാധ്യതയുമില്ല. പക്ഷേ, ഡേവിഡിന്റെ ഭാര്യ ജെന്നിഫര്‍ ക്ലര്‍ക്കും ബിഗ് ബ്രദര്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഡെയിലും ഒന്നിച്ചു കുളിച്ചുവെന്നത് സത്യം.
ഡെയിലും ജെന്നിയും ദീര്‍ഘ ചുംബനങ്ങളിലേര്‍പ്പെടുന്നത് കണ്ട് ഭര്‍ത്താവ് ഡേവിഡ് വശം കെട്ടിരിക്കുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് കുളിച്ചതും സോപ്പു തേച്ചതുമായ വാര്‍ത്തകള്‍ ചിത്രം സഹിതം പുറത്തു വന്നത്.
റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന റാഹേലും കേറ്റും ഇവരുടെ കുളി കണ്ടുകൊണ്ടിരിക്കുന്ന ചിത്രവും ഉണ്ട്. ഒരു ഗ്ലാസ് ഷീല്‍ഡിനു പിന്നില്‍ നാണം ഒളിച്ചു വെച്ചായിരുന്നു ഒന്നിച്ചുളള കുളി.
ഏതായാലും ഇതോടെ ജെന്നിയും ഡേവിഡും തമ്മിലുളള ബന്ധം ഉലയുമെന്ന് ഉറപ്പാണ്. വീട്ടില്‍ പറഞ്ഞിട്ടല്ല, രണ്ടു വയസുളള കുട്ടിയുടെ അമ്മയായ ജെന്നി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയതെന്ന കാര്യം ഡേവിഡ് തുറന്നു പറഞ്ഞിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











