»   » ടോയ്‌ലറ്റ് ഉത്ഘാടനത്തിനും സെക്‌സി കര്‍ദാഷിയാന്‍

ടോയ്‌ലറ്റ് ഉത്ഘാടനത്തിനും സെക്‌സി കര്‍ദാഷിയാന്‍

Posted By:
Subscribe to Filmibeat Malayalam
Kim Kardashian
ഉത്ഘാടന കര്‍മ്മങ്ങള്‍ എന്നത് സെലിബ്രിട്ടികളുടെ കുത്തകയാണ് ടെക്‌സ്റ്റൈല്‍ ഷോപ്പുകളായാലും ജ്വല്ലറികളായാലുമൊക്കെ ഉടമസ്ഥര്‍ ഏതെങ്കിലും നടീനടന്മാരെക്കൊണ്ട് സ്ഥാപനം ഉത്ഘാടനം ചെയ്യിപ്പിക്കാനാണ് ശ്രമിക്കുക.

എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ മാത്രമല്ല ടോയ്‌ലറ്റും താരങ്ങള്‍ക്ക് ഉത്ഘാടനം ചെയ്യാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ താരമായ കിം കര്‍ദാഷിയാന്‍.

സ്വയം പ്രമോഷന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത കര്‍ദാഷിയാന്‍ വളരെ കൂളായി വന്ന് ടൈംസ് സ്‌ക്വയറിലെ പുതിയ ടോയ്‌ലറ്റ് സമുച്ചയം ഉത്ഘാടനം ചെയ്തു.

എപ്പോഴും എവിടെയും സെക്‌സിയായി പ്രത്യക്ഷപ്പെടുന്ന താരം ടോയ്‌ലറ്റ് ഉത്ഘാടനത്തിനെത്തിയപ്പോഴും ആരാധകരെ നിരാശപ്പെടുത്തിയില്ല. നല്ല ആകര്‍ഷകമായ വസ്ത്രവും ധരിച്ചാണ് താരമെത്തിയത്.

ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ നഗരത്തില്‍ എത്തുന്ന ജനങ്ങള്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് പുതിയ ടോയ്‌ലറ്റ് പണിതിരിക്കുന്നത്. വലിയൊരു പ്ലാസ്റ്റിക് താക്കോല്‍ കൊണ്ട് ടോയ്‌ലറ്റിന്റെ വാതില്‍ തുറക്കുന്നതുപോലെ കാണിച്ചായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam