ബ്ലോഗ് നിര്‍ത്തില്ലെന്ന് ലിന്റ്സെ

By Staff

Lindsay Lohan
കണ്ട നായും പേയുമൊക്കെ ബ്ലോഗുണ്ടാക്കി വിലസുമ്പോള്‍, ലിന്റ്സെ ലോഹന്‍ അടങ്ങിയിരിക്കുന്നതെങ്ങനെ?

ലിന്റ്സെ ലോഹന്റേതാണ് ബ്ലോഗെന്നു കരുതി വില കുറച്ചു കാണാന്‍ വരട്ടെ. വ്യക്തിപരമായ വിഷയങ്ങള്‍ മാത്രമല്ല ലിലോ ഈ ബ്ലോഗിലൂടെ കൈകാര്യം ചെയ്യുന്നത്. സാമന്താ റോണ്‍സണുമായുളള പ്രണയവുമല്ല. ഇക്കഴിഞ്ഞ നാളുകളിലെ അമേരിക്കന്‍ രാഷ്ട്രീയം പോലും ലിന്റ്സെയുടെ ബ്ലോഗില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു.

ഒബാമയ്ക്ക് വോട്ടു ചെയ്യാനഭ്യര്‍ത്ഥിച്ച ലിന്റ്സെയുടെ പോസ്റ്റിന് രണ്ടായിരത്തിലേറെ കമന്റുകളാണ് ലഭിച്ചത്. മൈസ്പേസ് ഡോട്ട് കോമിലാണ് ലിന്റ്സെയുടെ ബ്ലോഗ്.

പക്ഷേ, പരസ്പര വിരുദ്ധമായ പരാമര്‍ശങ്ങളുടെ പേരില്‍ ലിന്റ്സെയെ വിമര്‍ശിക്കുകയാണ് അമേരിക്കയിലെ പത്രലോകം. പക്ഷേ, വിമര്‍ശനങ്ങളുടെ പേരില്‍ താന്‍ ബ്ലോഗ് മതിയാക്കി പോകില്ലെന്ന് ലിലോ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

"രാഷ്ട്രീയമോ സാമൂഹികമോ എന്തു കുന്തമോ ആകട്ടെ, ഇവിടെയിങ്ങനെയൊരു മനുഷ്യന് ഇങ്ങനെ ചില ചിന്തകളുണ്ട്. അതൊന്നും പ്രകാശിപ്പിക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമൊന്നുമില്ല", ആരാധകരുടെ പ്രിയപ്പെട്ട ലിലോ പറയുന്നു.

തന്നെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകമാണ് ബ്ലോഗെന്നാണ് ലിന്റ്സെയുടെ അഭിപ്രായം.

ലിന്റ്സെ ലോഹന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X