ലിന്റ്സെ ലോഹന്‍ നന്നാവുന്നത്രേ!
സാമന്താ റോണ്‍സണിന്റെ ഉപദേശം കേട്ടാണെന്നു തോന്നുന്നു, വന്യമായ ജീവിത ശൈലി ഉപേക്ഷിക്കാന്‍ ലിന്റ്സെ ലോഹന്‍ ഒടുവില്‍ തീരുമാനിച്ചു.
ചലച്ചിത്രാഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണത്രേ ലിന്റ്സെയുടെ തീരുമാനം. ലേബര്‍ പെയിന്‍സ് എന്നൊരു പുതിയ ചിത്രത്തില്‍ അഭിനയിക്കാനുളള അവസരം ലിന്റ്സെയെ തേടിയെത്തിയിട്ടുണ്ട്.
വെളളിയാഴ്ചപ്പോക്കിരിയെന്നാണ് ലിന്റ്സെയെ സുഹൃത്തുക്കളും ശത്രുക്കളും വിശേഷിപ്പിക്കുന്നത്. നിശാക്ലബുകളിലും വമ്പന്‍പാര്‍ട്ടികളിലും വെളളിയാഴ്ച ലിന്റ്സെ എത്തിയിരിക്കും. കുടിച്ച് കൂത്താടാനും കുന്തം മറിയാനും യാതൊരു മടിയുമില്ലായിരുന്ന ദി മീന്‍ ഗേള്‍ സുന്ദരി, പക്ഷേ ഈയിടെ അതൊക്കെ കുറച്ചിരുന്നു.
എന്നാല്‍ സാമന്ത റോണ്‍സണുമായുളള സ്വവര്‍ഗപ്രേമം മൂത്ത് വീണ്ടും ലിന്റ്സെ വാര്‍ത്തകളില്‍ നിറഞ്ഞു. ദി മാന്‍ഷന്‍ ഗേള്‍സ് പോലുളള ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടതും ആരാധകരുടെ പ്രിയപ്പെട്ട ലിലോയ്ക്ക് തിരിച്ചടിയായി.
ഏതായാലും ഉറ്റസ്നേഹിതയുടെ സ്നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ ലിന്റ്സെ തീരുമാനിച്ചു. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും സാമന്ത തന്റെ കരിയറില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.
ഒരു പുതിയ സ്ത്രീയാവുകയാണ് എന്നാണ് ലിന്റ്സെയുടെ പ്രഖ്യാപനം. എത്ര തവണ ഇത് പറഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും എണ്ണിയിട്ടുണ്ടോ, ആവോ?


Click it and Unblock the Notifications