അങ്ങനെ ആ കാമുകനും പിരിഞ്ഞു

ഏതായാലും പാരിസിനെ കഴിഞ്ഞയാഴ്ചയോടെ കാമുകന്‍ ബെന്‍ജി മാഡെന്‍ കയ്യൊഴിഞ്ഞെന്നാണ് വാര്‍ത്തകള്‍. മാഡെനെ തിരിച്ചു പിടിക്കാന്‍ പാരിസ് കൊണ്ടു പിടിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും പുകഞ്ഞ കൊളളി പുറത്തു തന്നെയെന്ന കടുത്ത നിലപാടിലാണ് ബെന്‍ജി മാഡെന്‍.
മാഡെന്‍ ഒരു നൈറ്റ് ക്ലബിലുണ്ടെന്ന് കേട്ട് നേരിട്ട് കാണാന്‍ പാരിസ് ഹില്‍ട്ടണ്‍ ശ്രമിച്ചെങ്കിലും കക്ഷി പിടി കൊടുത്തില്ല.
വില്ല നൈറ്റ് ക്ലബില്‍ സുഹൃത്തും പോപ് ഗായികയുമായ അവ്രില്‍ ലാവിനുമൊത്ത് മാഡെനെ കണ്ട് സംസാരിക്കുകയായിരുന്നു പാരിസിന്റെ ഉദ്ദേശം. എന്നാല്‍ മാഡെന്റെ മാനസികാവസ്ഥ അറിയുന്നവര്‍ ഇതില്‍ നിന്നും പാരിസിനെ വിലക്കാന്‍ ശ്രമിച്ചു. പക്ഷേ, മാഡെനെ നേരിട്ട് കാണാന്‍ തന്നെയായിരുന്നു കാമുകിയുടെ ഉദ്ദേശം.
എന്നാല്‍, പാരിസിന്റെ നീക്കം ആരോ ഫോണില്‍ മാഡെന് ചോര്‍ത്തി നല്‍കി. തന്നെ കാണാന്‍ പാരിസ് വരുന്നുവെന്ന് അറിഞ്ഞയുടനെ മാഡെന്‍ ക്ലബില്‍ നിന്ന് മുങ്ങി.
മര്യാദയ്ക്ക് ഒരു രാത്രി ആസ്വദിക്കാന്‍ ഈ അശ്രീകരം സമ്മതിക്കുന്നില്ലെന്ന് മാഡെന്‍ പറഞ്ഞെന്നാണ് സാക്ഷികള്‍ മൊഴി നല്‍കുന്നത്.
ഏതായാലും അടുത്ത കാമുകനെ തിരഞ്ഞ് ഇറങ്ങാന്‍ പാരിസ് ഹില്‍ട്ടണ് സമയമായി..
പാരിസ് ഹില്‍ട്ടണ്‍ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications