»   » സല്‍മ ഹെയ്ക്കിന് പ്രിയം പ്രാണി ഭക്ഷണം

സല്‍മ ഹെയ്ക്കിന് പ്രിയം പ്രാണി ഭക്ഷണം

Posted By:
Subscribe to Filmibeat Malayalam
Salma Hayek
പുഴുക്കളെയും പാറ്റകളെയുമൊന്നും മനുഷ്യര്‍ ഭക്ഷണമാക്കുകയെന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ കോടീശ്വരന്മാരും കോടീശ്വരികളുമായി ജീവിക്കുന്നവരും ഇതൊക്കെ ഭക്ഷണമാക്കുകയെന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമാണോ?

അതും ഒരു ഹോളിവുഡ് സുന്ദരിയാണ് പുല്‍ച്ചാടിയെയും പുഴുക്കളെയും തിന്നുന്നതെങ്കില്‍ വാര്‍ത്ത തീപോലെ പടരുമെന്നുറപ്പ്. ഇതാ ഒരു ഹോളിവുഡ് സുന്ദരി തുറന്നുപറഞ്ഞിരിക്കുന്ന ഭക്ഷണം പാറ്റകളും പുഴുക്കളുമാണെന്ന്,

മാത്രമല്ല ഈ ഭക്ഷണ രീതിയാണ് തന്റെ ശരീരസൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറയാനും ഇവര്‍ മറന്നിട്ടില്ല. താരം ആരെന്നല്ലേ മാദക സുന്ദരി സല്‍മ ഹെയ്ക്.

മെക്‌സിക്കന്‍ താരമായ സല്‍മയ്ക്ക് പ്രിയം പുഴു ഫ്രൈയും പാറ്റ സൂപ്പുമൊക്കെയാണ്. 43കാരിയായ സല്‍മ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ശീലിച്ചിട്ടുണ്ടത്രേ.

എന്തായാലും സല്‍മയെപ്പോലെ മാദകത്വം കിട്ടുമെന്ന് കരുതി എത്രപേര്‍ പ്രാണികളെ ഭക്ഷണമാക്കിത്തുടങ്ങുമെന്നകാര്യം മാത്രമേ ഇനി അറിയാനുള്ളു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam