അച്ഛനാരാരെന്ന് അറിയില്ല, ബ്രിട്‌നി വീണ്ടും ഗര്‍ഭിണി
റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ബ്രിട്‌നി സ്പിയേഴ്‌സ് വീണ്ടും ഗര്‍ഭിണിയാണ്. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ബ്രിട്‌നി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ന്യൂയോര്‍ക്കിലെ ഒരു മാസികയാണ് പുറത്തുവിട്ടത്.
സംഭവമറിഞ്ഞ ബ്രിട്‌നി വളരെയേറെ സന്തുഷ്ടയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന്റെ പിതാവാരാണെന്നതിനെ കുറിച്ച് ബ്രിട്‌നിയ്‌ക്ക് വലിയ നിശ്ചയം പോരായെന്നും വാര്‍ത്ത വെളിപ്പെടുത്തിയ വക്താവ് പറയുന്നു.
കഴിഞ്ഞ ഒരാഴ്‌ചയായി ബ്രിട്‌നി രഹസ്യമായി തന്റെ സുഹൃത്തുക്കളെ ഈ വിവരം അറിയിക്കുകയാണെന്നും കോണ്‍ടാക്ട് മ്യൂസിക് എന്ന മാസിക വെളിപ്പെടുത്തുന്നു. വീണ്ടും ഗര്‍ഭിണിയാണെന്നറിഞ്ഞ് ബ്രിട്‌നി ആദ്യം ഞെട്ടിപ്പോയി. കാരണം ഇത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ അതേ സമയം അവള്‍ ത്രില്ലടിച്ചിരിക്കുകയാണെന്നും വക്താവ് പറയുന്നു.
കുഞ്ഞിന്റെ പിതൃത്വം ഇപ്പോള്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് രണ്ട് പേരിലാണ്- ബ്രിട്‌നിയുടെ മുന്‍ കാമുകനും പുനരധിവാസ കേന്ദ്രത്തിലെ കൗണ്‍സിലറുമായ ജോണ്‍ സണ്‍ഡലും ബ്രിട്‌നിയുടെ അംഗരക്ഷകനായ ഡാമിയണ്‍ ഷിപ്പണുമാണ് ആ ഇരുവര്‍. മുന്‍ ഭര്‍ത്താവായ കെവിന്‍ ഫെഡര്‍ലൈനില്‍ ബ്രിട്‌നിയ്‌ക്ക് രണ്ട് മക്കളുണ്ട്- സീയണ്‍ പ്രസ്റ്റണും ജെയ്‌ഡണ്‍ ജെയിംസും.


Click it and Unblock the Notifications











