ലിന്റ്സെ വീണ്ടും അറസ്റ്റില്‍
മദ്യപിച്ച് വാഹനമോടിച്ചതിനും കൊക്കെയ്ന്‍ കൈവശം വച്ചതിനും ലിന്റ്സെ ലോഹന്‍ വീണ്ടും അറസ്റ്റിലായി.
റദ്ദാക്കിയ ലൈസന്‍സ് ഉപയോഗിച്ച് വണ്ടിയോടിച്ചതിനും ലോഹനെതിരെ കേസെടുക്കും. അറസ്റ്റിലായ സുന്ദരിയെ 25,000 ഡോളര്‍ ജാമ്യത്തില്‍ പിന്നീട് വിട്ടയച്ചു.
ഇക്കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് ലിന്റ്സെയെ പൊലീസ് പിടികൂടിയത്. രക്തത്തില്‍ 0.13 ശതമാനം മദ്യം ഉളളതായി പരിശോധനയില്‍ കണ്ടെത്തി. 0.8 ശതമാനമാണ് അനുവദനീയമായ അളവ്.
ലിന്റ്സെയുടെ പാന്റ്സില്‍ നിന്നും കൊക്കെയിനും കണ്ടെടുത്തിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് 45 ദിവസം ലഹരിമോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ലോഹന്‍ ഈയടുത്തിടെയാണ് പുറത്തിറങ്ങിയത്. അന്നത്തെ അപകടത്തിന് കഴിഞ്ഞ ദിവസം പൊലീസ് കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.


Click it and Unblock the Notifications