ബ്രിട്ട്നി അയഞ്ഞു, ഫെഡര്‍ലൈന്‍ മുറുകി.
അമ്മയും മുന്‍ ഭര്‍ത്താവും കൂടി കടും പിടിത്തം പിടിച്ചാണ് ബ്രിട്ട്നി സ്പിയേഴ്സിനെ മാലിബുവിലെ ലഹരി മോചന കേന്ദ്രത്തില്‍ ചികിത്സയ്ക്കയച്ചത്. ചികിത്സാ കേന്ദ്രത്തിലെ പട്ടാളച്ചിട്ടയില്‍ മനം നൊന്ത ബ്രിട്ട്നി ഒരു കാര്യം തീരുമാനിച്ചു. മേലില്‍ മുന്‍ ഭര്‍ത്താവിനോട് മിണ്ടില്ല.
ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ബ്രിട്ട്നി വാശിയിലായിരുന്നു. കെവിനെ കാണുകയോ മിണ്ടുകയോ ചെയ്യില്ലെന്ന പ്രതിജ്ഞ അക്ഷരം പ്രതി പാലിച്ചു. പ്രതിജ്ഞ പാലിക്കുന്നതിനിടയില്‍ എങ്ങനെയോ ബ്രിട്ട്നി മൂന്നാമതും ഗര്‍ഭിണിയായി.
സംഗതി സ്ഥിരീകരിച്ചപ്പോള്‍ മുന്‍ ഭര്‍ത്താവിനോടുളള പിണക്കമെല്ലാം പതിയെ മറന്നു. എന്തൊക്കെയായാലും തന്റെ രണ്ടുകുട്ടികളുടെ അച്ഛനല്ലേ. അപ്പോള്‍ മൂന്നാമത്തെ ഗര്‍ഭത്തിന്റെ കാര്യവും അയാളോട് പറയേണ്ടതല്ലേ.
എന്നാല്‍ ഇപ്പോള്‍ വാശി കെവിനാണത്രേ. യാതൊരു കാരണവശാലും ബ്രിട്ട്നിയോട് മിണ്ടില്ലെന്നാണ് പുളളിക്കാരന്റെ കടുംപിടിത്തം. "നിന്നോട് മിണ്ടില്ല ഞാന്‍ നിന്നോടു കൂട്ടില്ല ഞാന്‍" എന്ന മീശ മാധവനിലെ വരിയും മൂളി ഒളിച്ചു കളിക്കുകയാണ് കെവിന്‍ ഫെഡര്‍ലൈന്‍.


Click it and Unblock the Notifications











