»   » കേന്ദ്രയുടെ നഗ്ന വീഡിയൊയ്ക്ക് വന്‍ ഡിമാന്റ്

കേന്ദ്രയുടെ നഗ്ന വീഡിയൊയ്ക്ക് വന്‍ ഡിമാന്റ്

Posted By:
Subscribe to Filmibeat Malayalam
Kendra Wilkinson
കിം കര്‍ദാഷിയാനെ ബഹുദൂരം പിന്നിലാക്കിയിരിയ്ക്കുകയാണ് മോഡലായ കേന്ദ്ര വില്‍ക്കിന്‍സന്‍. മോഡലിംഗിലല്ല ഈ നേട്ടം. ഈയിടെ കേന്ദ്രയുടെ നഗ്ന വീഡിയൊ പുറത്തായി. വിവിഡ് എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനി ഇത് വില്‍ക്കുകയാണ്. ഈ വില്‍പ്പനയിലാണ് കേന്ദ്ര കിം കര്‍ദാഷിയാനെ കടത്തി വെട്ടി ഏറെ മുന്നിലായത്.

കേന്ദ്ര ആദ്യം വിവിഡിനെതിരെ കോടതിയില്‍ പോകുമെന്നൊക്കെ പറഞ്ഞെങ്കിലും പിന്നെ അതുണ്ടായില്ല. ഇതൊക്കെ കേന്ദ്രയുടെ പ്രചാരണ തന്ത്രമാണെന്നാണ് മറ്റൊരു വര്‍ത്തമാനം. കോടതിയില്‍ പോകുമെന്ന് പറ‍ഞ്ഞ് ബഹളം വയ്ക്കുന്നതിന് മുമ്പ് തന്നെ തന്റെ നഗ്ന വീഡിയൊകള്‍ വില്‍ക്കാനായി കേന്ദ്ര കമ്പനി ഉണ്ടാക്കി വില്‍പ്പനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നത്രെ.

പഴയകാല ചങ്ങാതിയായ ജസ്റ്റിന്‍ ഫ്രെയുമായുള്ള രംഗങ്ങളാണ് ഇപ്പോള്‍ വിവിഡ് വില്‍ക്കുന്നത്. ജസ്റ്റിനുമായി സ്കൂള്‍ കാലഘട്ടം മുതല്‍ കേന്ദ്ര ഡേറ്റിംഗിലേര്‍പ്പെട്ടിരുന്നു. വീഡിയൊയുടെ വിതരണം കമ്പനി തുടങ്ങിയിട്ടില്ല. അതിന് മുമ്പ് തന്നെ ഇത് സ്വന്തമാക്കാനായി ആളുകളുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞു.

ജസ്റ്റിന്‍ ഫ്രെയ്ക്ക് ഒരു ലക്ഷം ‍ഡോളര്‍ നല്‍കിയാണ് വിവിഡ് എന്ന കമ്പനി ഈ വീഡിയൊ സ്വന്തമാക്കിയത്. വിവിഡിനെതിരെ കേസ് കൊടുക്കാന്‍ തുനിഞ്ഞ കേന്ദ്ര പിന്നീട് പിന്മാറിയത് ഇതില്‍ നിന്ന് വന്‍ വരുമാനം ഉണ്ടാക്കാമെന്ന് കണ്ടപ്പോഴാണ്. വിവിഡ് ഉണ്ടാക്കുന്ന ലാഭത്തിന്റെ 50 ശതമാനം കേന്ദ്രയ്ക്ക് നല്‍കാമെന്നാണ് ഇപ്പോഴത്തെ കരാര്‍.

അമേരിയ്ക്കന്‍ ഫുട്ട്ബാള്‍ കളിക്കാരനായ ഹാങ്ക് ബാസ്കറ്റ് ആണ് 24 കാരിയായ കേന്ദ്രയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. ജസ്റ്റിന്‍ ഫ്രെയുമായുള്ള ബന്ധം തകര്‍ന്നത് പ്ലേബോയ് മാസികയുടെ ഉടമ ഹഗ് ഹെഫ്നറുമായി കേന്ദ്ര ബന്ധം തുടങ്ങിയപ്പോഴാണ്. പിന്നീട് അതുപേക്ഷിച്ചാണ് ഹാങ്കിനെ വിവാഹം കഴിച്ചത്. ഭാര്യ പഴയകാല ലൈംഗിക ബന്ധത്തിന്റെ വീഡിയൊ വിറ്റ് പണമുണ്ടാക്കുന്നതില്‍ ഹാങ്കിന്റെ അഭിപ്രായമെന്താണെന്ന് വ്യക്തമായിട്ടില്ല. അമേരിയ്ക്കന്‍ സമൂഹത്തില്‍ ഇതൊക്കെ പതിവായിരിയ്ക്കാം !!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam