മര്‍ലിന്റെ നഗ്ന ചിത്രങ്ങള് വീണ്ടും വാര്ത്തകളില്
ഹോളിവുഡിന്റെ എക്കാലത്തെയും മാദകസുന്ദരി മര്ലിന് മണ്റോ വീണ്ടും വാര്ത്തകളില്. മര്ലിന് ആത്മഹത്യ ചെയ്യുന്നതിന് ഏതാനും ആഴ്ചകള്ക്ക് മുമ്പെടുത്ത നഗ്ന ചിത്രങ്ങള് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ഒരു ഫോട്ടോഗ്രാഫര് രംഗത്തെത്തിയതോടെയാണ് മാദക സുന്ദരി വീണ്ടും വാര്ത്തകളില് നിറയുന്നത്.
മര്ലിന് മണ്റോയുടെ ആയിരക്കണക്കിന് ചിത്രങ്ങള് ക്യാമറയില് ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര് ബെര്ട്ട് സ്റ്റേണാണ് മര്ലിന്റെ അപൂര്വമായ നഗ്ന ചിത്രങ്ങള് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് കേസ് ഫയല് ചെയ്തിരിയ്ക്കുന്നത്.
1962 ജൂലായ് മാസത്തില് ബെല് എയര് ഹോട്ടലില് നടന്ന ഫോട്ടോ ഷൂട്ട് കഴിഞ്ഞ് ആറാഴ്ചകള്ക്ക് ശേഷം മര്ലിന് ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ഈ ഫോട്ടോ ഷൂട്ട് ലാസ്റ്റ് സിറ്റിങ് എന്ന പേരില് പ്രശസ്തിയാര്ജ്ജിയ്ക്കുകയും ചെയ്തു.
ഫോട്ടോ ഷൂട്ടില് ഏഴോളം നഗ്ന ചിത്രങ്ങള്ക്കാണ് മര്ലിന് പോസ് ചെയ്തിരുന്നത്. ചിത്രങ്ങള് പ്രസിദ്ധീകരണത്തിനായി ബെര്ട് ഇറോസ് മാഗസിന് നല്കിയെങ്കിലും മാഗസിന് അധികൃതര് ഇത് തിരിച്ചു നല്കിയില്ലെന്ന് പരാതിയില് ആരോപിയ്ക്കുന്നു.
ചിത്രങ്ങള് തിരിച്ചു കിട്ടുക മാത്രമല്ല, ഇതുപയോഗിക്കാന് കഴിയാതിരുന്നതു മൂലമുണ്ടായതിന് നഷ്ടപരിഹാരമായി ഒരു മില്യണ് ഡോളറും ബെര്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വര്ഷമാദ്യം മണ്റോയുടെ ലാസ്റ്റ് സിറ്റിങിനെ അനുസ്മരിപ്പിയ്ക്കും വിധം ലിന്ഡ്സെ ലോഹനെ വെച്ച് ബെര്ട് തന്നെ ചിത്രീകരിച്ച ഫോട്ടോ ഷൂട്ടും ഏറെ പ്രശസ്തിയാര്ജ്ജിച്ചിരുന്നു.


Click it and Unblock the Notifications











