നന്നാവാനും സമ്മതിക്കില്ലെങ്കില്‍.........
രാപ്പാര്‍ട്ടികളില്‍ നിന്നും കഴിയുന്നത്ര ഒഴിഞ്ഞു നില്‍ക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയാണ് ലിന്റ്സെ ലോഹന്‍. സമ്മതിക്കില്ലെങ്കില്‍ എന്തു ചെയ്യും.
പുതുവര്‍ഷരാവില്‍ ലാക്സ് നൈറ്റ്ക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാനുളള കരാര്‍ ലിന്റ്സെ ലോഹന്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മദ്യപാനവും മയക്കുമരുന്നുപയോഗവും കാരണം വശം കെട്ട ലിന്റ്സെ രണ്ടുമാസം ലഹരി മോചന കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ ലോഹന് കുറെക്കാലം പാര്‍ട്ടികളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍ നല്ലകുട്ടിയാകാന്‍ തീരുമാനിക്കും മുമ്പാണത്രേ ലാക്സിലെ പുതുവര്‍ഷരാവില്‍ പാര്‍ട്ടിക്കെത്താനുളള കരാര്‍ ലിന്റ്സെ ഒപ്പിട്ടിരുന്നത്. പ്യുവര്‍ നൈറ്റ്ക്ലബിലെ ജന്മദിനപ്പാര്‍ട്ടി ഒഴിവാക്കിയതിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ലിന്റ്സെ കരാര്‍ ലംഘനം നടത്തിയിട്ടുണ്ട്. പ്രസ്തുത കരാര്‍ ലംഘനത്തിന്റെ നഷ്ടപരിഹാരത്തുക ഇനിയും ലിന്റ്സെ നല്‍കിയിട്ടുമില്ല.
രാപ്പാര്‍ട്ടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ലിന്റ്സെയുടെ ചൂടന്‍ ചിത്രങ്ങള്‍ പ്രതീക്ഷിച്ച് പാപ്പരാസികള്‍ ക്ലബുകളില്‍ തമ്പടിക്കും. വന്‍തുക ഈടാക്കിയാണ് പാപ്പരാസികള്‍ക്ക് നൈറ്റ് ക്ലബുകാര്‍ പ്രവേശനമനുവദിക്കുന്നത്.
ഈ തുക മോഹിച്ചാണ് ലിന്റ്സെ ലോഹന്‍, പാരിസ് ഹില്‍ട്ടണ്‍, നിക്കോള്‍ റിച്ചി എന്നിവരുമായി വിവിധ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ കരാര്‍ ഒപ്പിടുന്നത്. വന്‍തുക നല്‍കിയാണ് ഈ നടികളെ ക്ലബുകളില്‍ പാര്‍ട്ടിയ്ക്ക് എത്തിക്കുന്നത്. പാപ്പരാസിക്കാമറകള്‍ക്ക് വിരുന്നൊരുക്കുക എന്നതും കരാറിന്റെ ഭാഗം തന്നെയാണ്.
കരാറിന്റെ കുടുക്കില്‍ നിന്നും അത്രയെളുപ്പം ലിന്റ്സെ ലോഹനെപ്പോലെയുളള നടികള്‍ക്ക് മോചനമില്ലെന്ന് സാരം.


Click it and Unblock the Notifications











