ചൂടല്ലേ! മോണിക്കയ്ക്ക് ഉടുപ്പ് വേണ്ട!
സുന്ദരാവയവങ്ങള്‍ കെട്ടിപ്പൊതിഞ്ഞു പൊതുജനത്തില്‍ നിന്നും മറച്ചു വെയ്ക്കുന്നത് ശരിയല്ലെന്ന തത്ത്വചിന്തയാണ് പല ഹോളിവുഡ് സുന്ദരിമാര്‍ക്കുമുളളത്.
പ്ലേ ബോയ് മാസികയുടെ മിസ് മാര്‍ച്ച് 2006 അവാര്‍ഡ് നേടിയ മോണിക്കാ ലൈയും ആ ചിന്തയുളള സുന്ദരിയാണ്. ജെഫ്രി റാക്കോവെറുടെ വജ്രാഭരണങ്ങളുടെ പരസ്യമോഡലാണ് മോണിക്ക. ഈ പരസ്യ ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടിനിടെ അരയ്ക്കു മുകള്‍ ഭാഗം നഗ്നമാക്കി മോണിക്ക ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൂട് കാരണമാവാം സുന്ദരി വസ്ത്രമുപേക്ഷിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പുറത്തെ ചൂട് 30 ഡിഗ്രിയും കടന്ന് ഉയര്‍ന്നാല്‍ മേല്‍ വസ്ത്രമുപേക്ഷിക്കുകയല്ലാതെ പിന്നെന്ത് മാര്‍ഗം?
അരയ്ക്കു മുകളില്‍ വജ്രാഭരണങ്ങള്‍ മാത്രമണിഞ്ഞാണ് മോണിക്ക പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതത്രേ!
മോണിക്കയെ അങ്ങനെ കണ്ടവര്‍ എത്ര വിലകൂടിയതായാലും ജെഫ്രിയുടെ വജ്രാഭരണങ്ങള്‍ വാങ്ങാതിരിക്കില്ല. ഈ വാര്‍ത്തയും ഒരു വഴിക്കു നോക്കിയാല്‍ വജ്രാഭരണത്തിന്റെ പരസ്യം തന്നെ.


Click it and Unblock the Notifications