പാമിക്ക് വിവാഹമോചനം വേണ്ടെന്ന്
പമേല ആന്റേഴ്സണിന് വീണ്ടും മനം മാറ്റം. വിവാഹമോചനം വേണ്ടെന്നും വിവാഹം റദ്ദാക്കിയാല്‍ മതിയെന്നുമാണ് ഇപ്പോള്‍ പാമി പറയുന്നത്. ഇതിനായി ഹര്‍ജിയും നല്‍കിക്കഴിഞ്ഞു.
രണ്ടു മാസം മുമ്പ് നടന്ന വിവാഹം കൃത്രിമമാണെന്നാണ് പാമിയുടെ വാദം. ഹര്‍ജിയുടെ മറ്റു വിശദവിവരങ്ങള്‍ പുറത്തുവിട്ടില്ലെന്ന് ഇ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപരിഹാര്യമായ വിയോജിപ്പുകള്‍ ഉളളതിനാല്‍ തന്റെ പുതിയ ഭര്‍ത്താവ് റിക്ക് സോളമനില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഡിസംബര്‍ 14നാണ് പാമി കോടതിയെ സമീപിച്ചത്.
പിന്നീട് തന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പില്‍ പാമി വ്യക്തമാക്കിയത് താനും റിക്കും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുളള ശ്രമം നടക്കുന്നുവെന്നാണ്.
രണ്ടു തവണ വിവാഹം കഴിച്ച റിക്ക് സോളമന്‍, പാരീസ് ഹില്‍ട്ടണുമൊന്നിച്ചുളള സെക്സ് ടേപ്പിലൂടെയാണ് കുപ്രസിദ്ധനായി തീര്‍ന്നത്.
കിഡ് റോക്ക്, ടോമി ലീ എന്നിവരെ ഇതിനു മുമ്പ് വിവാഹം കഴിച്ച പമേല ആന്റേഴ്സണിന്റെ മൂന്നാം ഭര്‍ത്താവാണ് റിക്ക് സോളമന്‍.


Click it and Unblock the Notifications











