മക്കാര്‍ട്ടിനിയ്ക്കാണോ പെണ്ണിനു പഞ്ഞം?
സര്‍ പോള്‍ മക്കാര്‍ട്ടിനി ഭാഗ്യവാനാണോ നിര്‍ഭാഗ്യവാനാണോ? ചോദിക്കാന്‍ കാരണമുണ്ട്, കക്ഷിയുടെ പുതിയ കാമുകി റോസാനാ ആര്‍ക്വെറ്റ് പിണങ്ങിപ്പോയ ഭാര്യ ഹീതര്‍മില്‍സിന്റെ കാര്‍ബണ്‍ കോപ്പിയാണ്. കണ്ടാല്‍ സ്വന്തം ഭാര്യയെപ്പോലിരിക്കുന്ന ഒരുവളുമായി പ്രണയത്തിലേര്‍പ്പെടാന്‍ വിവാഹമോചനത്തിനു ശേഷം എത്ര ഭര്‍ത്താക്കന്മാര്‍ക്ക് നെഞ്ചുറപ്പുണ്ടാകുന്നമെന്നത് ഒരു വലിയ ചോദ്യം തന്നെയാണ്.
മക്കാര്‍ട്ടിനി ആളൊരു രസികനുമാണെന്ന് പറഞ്ഞേ തീരൂ. കാരണം കക്ഷിയുടെ ഇപ്പോഴത്തെ കാമുകിയായി ലോകമറിയുന്ന നാന്‍സി ഷെവാള്‍ അസുഖത്തോട് മല്ലിടിച്ച് വീട്ടില്‍ കിടപ്പാണ്. ആ തക്കം നോക്കി അടുത്ത കാമുകിയെ തപ്പിയിറങ്ങിയ 65കാരന്‍ മക്കാര്‍ട്ടിനിയ്ക്ക് കിട്ടിയത് കാഴ്ചയില്‍ ഹീതര്‍മില്‍സിനെ വാര്‍ത്തു വെച്ചിരിക്കുന്ന റോസാനയെ.
നവംബര്‍ 18നാണ് റോസാനയെയും മക്കിനെയും സംശയകരമായ സാഹചര്യത്തില്‍ ജനം ശ്രദ്ധിച്ചു തുടങ്ങിയത്. നാന്‍സിയെ പേടിച്ചാണോ എന്നറിയില്ല, അതീവ രഹസ്യമായാണ് മക്ക തന്റെ ഈ ബന്ധം കാത്തുസൂക്ഷിക്കുന്നത്.
നോര്‍ത്ത് ലണ്ടനിലെ സെന്റ് ജോണ്‍സ് വുഡ്സിലുളള വീട്ടിലേയ്ക്ക് റോസാനയെ മുന്നിലിരുത്തി മക്ക തന്റെ ലക്സസ് കാര്‍ ഓടിച്ചു പോകുന്നത് കണ്ടവരുണ്ട്. രണ്ടു മണിക്കൂറോളം ഇരുവരും വീട്ടില്‍ കഴിഞ്ഞത്രേ.
വീണ്ടും ഏതാണ്ട് 12 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റോസാന തിരികെ മക്കയുടെ വീട്ടിലെത്തിയെന്നും പറയുന്നു. അതിനു ശേഷം മക്കയുടെ ഡ്രൈവര്‍ ഇരുവരെയും ഹാംസ്റ്റീഡിലെ കെന്‍വുഡ് ഹൗസിലേയ്ക്ക് കൊണ്ടുപോയി.
പ്രണയിതാക്കളുടെ ആദ്യസമാഗമം പോലെ ആവേശകരമായിരുന്നു ഇരുവരുടെയും ശരീരഭാഷയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
അമേരിക്കയിലെ വീട്ടില്‍ പനിക്കിടക്കയില്‍ കഴിയുന്ന നാന്‍സി ഇതുവല്ലതും അറിയുന്നോ എന്നാണ് ജനം ചോദിക്കുന്നത്. കാരണം കൃത്യം മൂന്നാഴ്ച മുമ്പ് ഇതേ ആവേശത്തില്‍ നാന്‍സിയെ മക്ക കെട്ടിപ്പിടിച്ചും പരസ്യമായി ചുംബിച്ചും നടക്കുന്നതും ജനം കണ്ടിരുന്നു.


Click it and Unblock the Notifications