മാറിട പ്രദര്‍ശനത്തിന് റെനീയില്ല

By Staff

ആവശ്യത്തിനും അനാവശ്യത്തിനും സ്ക്രീനില്‍ തുണിയുരിയാന്‍ താനില്ലെന്ന് റെനീ സെല്‍വെഗെര്‍. കിടപ്പറ രംഗങ്ങള്‍ക്കു വേണ്ടിയും മാഗസിന്‍ കവര്‍ചിത്രങ്ങള്‍ക്കു വേണ്ടിയും നഗ്നയായി തനിക്ക് നടിയെന്ന പേര് സമ്പാദിക്കേണ്ടെന്നാണ് റെനീ പറയുന്നത്. ഹോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് റെനീ.

അനാവൃത മാറിടങ്ങള്‍ കാമറയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രശസ്തയാവാന്‍ തനിക്ക് മോഹം അശേഷമില്ലെന്ന് റെനീ പറയുന്നു.

ഇതുവരെ ചെയ്തതിലേയ്ക്കും വെച്ച് ഏറ്റവും മികച്ച റോള്‍ കിട്ടിയാലും വിവസ്ത്രയാകണമെന്ന നിബന്ധനയുണ്ടെങ്കില്‍ രണ്ടാമതൊന്നാലോചിക്കാതെ അത് നിരസിക്കുമെന്നാണ് റെനീയുടെ പക്ഷം.

"എല്ലാം എന്റെ ഇഷ്ടത്തിനനുസരിച്ച് നടക്കണമെന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. പൂര്‍ണമായും ഞാന്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയും ഇല്ല. എന്നാല്‍ ചെയ്യരുത് എന്ന് നിര്‍ബന്ധമുളള കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ നമുക്ക് കഴിയും. ഞാന്‍ അതു ചെയ്യുന്നു. അത്രയേ ഉളളൂ" - കോണ്‍ടാക്ട് മ്യൂസിക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെനീ തന്റെ നയം വ്യക്തമാക്കി.

"നിങ്ങളുടെ മാറിടത്തിന്റെ ക്ലോസപ്പ് ഷോട്ടാണ് ആദ്യം എടുക്കുന്നത് എന്നൊരു തിരക്കഥയുമായി വന്നാല്‍ ആ വേഷം നിരസിക്കുകയല്ലാതെ വേറെ വഴിയില്ല" - റെനീയുടെ വ്യവസ്ഥകള്‍ അല്‍പം കര്‍ക്കശം തന്നെ.

ബന്ധപ്പെട്ട വാര്‍ത്തകള്‍



ഹോളിവുഡ് സുന്ദരിമാരുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X