ബ്രിട്നിപ്പൂച്ചയ്ക്ക് മണി കെട്ടാന്‍.....

പുതിയൊരു കാമുകനെ ബ്രിട്നി കണ്ടെത്തിക്കഴിഞ്ഞു. മാത്രമല്ല ഈ കാമുകനെ ബ്രിട്നിയുടെ വീട്ടുകാരും അംഗീകരിച്ചുവത്രേ. വളരെക്കാലമായി ബ്രിട്നിയുടെ സുഹൃത്തായ ജേസണ്‍ ട്രേവിക്കാണ് വിഷഗായികയുടെ കാമുക പദവിയില്‍ ഇപ്പോള്‍.
പുതിയ കാമുകനെ ബ്രിട്നിയുടെ പിതാവിനും ക്ഷ പിടിച്ച ലക്ഷണമാണ്. പുതിയ കക്ഷിക്ക് മകളില്‍ വന്‍സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞു തുടങ്ങിയെന്നാണ് വാര്‍ത്തകള്‍.
ബ്രിട്നിയ്ക്ക് ഏറ്റവും ചേരുക ജേസനാണെന്ന് അദ്ദേഹം അംഗീകരിച്ചതായി ഡെയ്‍ലി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്നിയുടെ പുതിയ കാമുകനെക്കുറിച്ച് അവരുടെ സുഹൃത്തുക്കള്‍ക്കും നല്ല അഭിപ്രായമാണ്. വളഷന്മാരോടായിരുന്നു ഇക്കാലമത്രയും ബ്രിട്നിയുടെ അഭിനിവേശമെന്നും ഇപ്പോഴാണ് നല്ല കുട്ടികളുമായി കൂട്ടുകൂടാന്‍ അവള്‍ക്ക് തോന്നിയതെന്നുമാണ് അവരില്‍ ഒരാള്‍ പ്രതികരിച്ചത്.
സംഗീതത്തിന്റെ വഴിയിലേയ്ക്ക് ബ്രിട്നി മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ജേസണുമായുളള അവരുടെ ബന്ധത്തെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ബ്രിട്നിപ്പൂച്ചയ്ക്ക് മണി കെട്ടാന്‍ ജേസനു കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications