ഫെഡര്‍ലൈന്‍ പറയുന്നത് കേട്ടില്ലേ........
കെവിന്‍ ഫെഡര്‍ലൈന് കുട്ടികള്‍ ജീവനാണത്രേ! തന്റെ കുട്ടികളെ പ്രസവിച്ചവരോടും തനിക്ക് ബഹുമാനമാണെന്നും അദ്ദേഹം പറയുന്നു.
കേള്‍ക്കുന്ന ജനത്തിന് ഇതാരെക്കുറിച്ചാണെന്ന് തീര്‍ച്ചയായും സംശയം തോന്നും. കാരണം ടിയാന്‍ നാലു കുട്ടികളുടെ അച്ഛനാണ്. രണ്ടുപേര്‍ക്ക് ജന്മം കൊടുത്തത് വിഷ ഗായികയെന്ന് പേരു കേട്ട ബ്രിട്നി സ്പിയേഴ്സ്. മറ്റു രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കിയത് ഫെഡര്‍ലൈന്റെ മുന്‍കാമുകി ഷാര്‍ ജാക്‍സണ്‍.
രണ്ടും ഒന്നരയും വയസുളള ബ്രിട്നിയുടെ കുഞ്ഞുങ്ങള്‍ കോടതിയുത്തരവ് പ്രകാരം ഫെഡര്‍ലൈന്റെ സംരക്ഷണത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. മറ്റേ ബന്ധത്തിലെ മൂത്ത കുട്ടിക്ക് ആറും ഇളയവന് നാലും വയസാണ് പ്രായം. രണ്ടു പേരും അമ്മയോടൊപ്പം താമസം.
കോണ്‍ടാക്ട് മ്യൂസിക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുട്ടികളെയും അവരുടെ അമ്മമാരെയും കുറിച്ച് ഫെഡര്‍ലൈന്‍ വാചാലമായി സംസാരിച്ചത്. ബ്രിട്നിയുടെ കുഞ്ഞുങ്ങളെ ഒരല്ലലും അറിയിക്കാതെ താന്‍ വളര്‍ത്തുകയാണെന്നും അദ്ദേഹം പറയുന്നു.
എന്റെ കുഞ്ഞുങ്ങളുടെ മാതാക്കള്‍ക്കു വേണ്ടി ഹൃദയം എപ്പോഴും തുടിക്കുന്നുണ്ട്. അവര്‍ രണ്ടുപേര്‍ക്കും എന്റെ ജീവിതത്തില്‍ സുപ്രധാന സ്ഥാനവുമുണ്ട്. കുട്ടികളോടും അവരുടെ അമ്മമാരോടുമുളള ബന്ധം മരിക്കും വരെ തുടരുമെന്നും ഫെഡര്‍ലൈന്‍ ആണയിടുന്നു.
ഇതൊക്കെ കേട്ട് ഏതെങ്കിലും ഒരമ്മ ഫെഡര്‍ലൈന്റെ ജീവിതത്തിലേയ്ക്ക് മടങ്ങിപ്പോകുമോ ആവോ?
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications