വീട്ടിലെന്തിന് തുണിയുടുക്കണം?

By Staff

ചോദിക്കുന്നത് വിക്ടോറിയയും ഡേവിഡ് ബെക്കാമുമാണ്. ദശലക്ഷക്കണക്കിന് ആരാധകരുടെ ഫാഷന്‍ മാതൃകകളാണ് ഇരുവരുമെന്നത് ശരി. എന്നാല്‍ വീട്ടിനുളളില്‍ തുണിയുടുക്കാതെ നടക്കാനാണ് ഇരുവര്‍ക്കും ഇഷ്ടമെന്നറിയുക.

പ്രമുഖ ഡിസൈനര്‍ വസ്ത്രക്കമ്പനിയായ അര്‍മാനിയുടെ പ്രചരണത്തിനായി അമേരിക്കയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവെയാണ് ഡേവിഡ് ബക്കാം, തന്റെയും ഭാര്യയുടെയും ഇഷ്ടം വെളിപ്പെടുത്തിയത്.

ഒരു വെളള പാന്റ്സ് മാത്രമിട്ടാണ് അര്‍മാനിയുടെ പരസ്യത്തില്‍ ബെക്കാം അഭിനയിക്കുന്നത്. അതും കൂടി ഊരിയാല്‍ സൗകര്യമാകുമല്ലേയെന്നുളള കുസൃതി ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫുട്ബാള്‍ താരം.

തന്റെ കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥി ഉടന്‍ കടന്നു വരുമെന്നും ബെക്കാം വെളിപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിയ അടുത്തു തന്നെ ഒരു കുഞ്ഞിന് ജന്മം നല്‍കും. ഇപ്പോള്‍ മൂന്നു കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. തങ്ങള്‍ക്ക് വലിയൊരു കുടുംബം വേണമെന്നാണ് ആഗ്രഹമെന്ന് ബെക്കാം പറയുന്നു. അതിനു വേണ്ടിയുളള ശ്രമങ്ങളിലാണത്രേ ഇരുവരും.

തുണിയൊന്നുമുടുക്കാതെയാണ് വീട്ടില്‍ ഇരുവരും നടക്കുന്നതെങ്കില്‍, അംഗസംഖ്യ ഇനിയും കൂടുമെന്ന് ഉറപ്പല്ലേ.......

ബന്ധപ്പെട്ട വാര്‍ത്തകള്‍



.




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X