എന്തു ഭംഗിയാ എമ്മ വാട്സണ് ...!
സ്ത്രീ സൗന്ദര്യത്തിന്റെ സവിശേഷത മുഴുവന്‍ പകര്‍ന്ന് വോഗ് മാസികയ്ക്കു വേണ്ടി ഹാരി പോട്ടര്‍ കാമുകി എമ്മ വാട്ട്സണ്‍ പോസ് ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു.
ഹോളിവുഡിലെ ഏറ്റവും സൗന്ദര്യമുളള നടിയെന്ന പട്ടം പതിനെട്ടുകാരിയായ എമ്മ വാട്സണെ കാത്തിരിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് വോഗ് പ്രസിദ്ധീകരിച്ചത്.
പ്രശസ്തഫോട്ടോഗ്രാഫറായ മാര്‍ക്ക് സെലിഗെറാണ് എമ്മയുടെ ഭാവങ്ങള്‍ പകര്‍ത്തിയത്. റോളിംഗ് സ്റ്റോണ്‍സ്, കൂര്‍ട്ട് കോബൈന്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മാര്‍ക്ക് സെലിഗെര്‍.
ഈ ഫോട്ടോഷൂട്ടോടെ മോഡലിംഗിന്റെ ബുദ്ധിമുട്ടു മുഴുവന്‍ താന്‍ മനസിലാക്കിയെന്നാണ് എമ്മ പറയുന്നത്.
മാര്‍ക്ക് സെലിഗെര്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങള്‍ മോഡലിംഗിനോടും അഭിനയത്തോടും ഒരേ സമയം തന്നെ അനുരക്തയാക്കിയെന്ന് എമ്മ വാട്സണ്‍ പറയുന്നു. പതിനൊന്ന് വയസുളളപ്പോഴാണ് ഹാരി പോട്ടര്‍ ആന്റ് ദി ഫിലോസഫേഴ്സ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ എമ്മ അഭിനയ രംഗത്തേയ്ക്ക് കടന്നത്.
കേറ്റ് മോസ്, കാര്‍ലാ ബ്രൂണി, ലിലി കോള്‍ എന്നിവരുമായി കരാറുളള സ്റ്റോം എന്ന പരസ്യ ഏജന്‍സിയുമായി ഈ ഫ്രഞ്ച് സുന്ദരി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()


Click it and Unblock the Notifications