ഗര്‍ഭം കാര്‍ദാഷിയാന് വെറും തമാശ

ഒരു പാര്‍ട്ടിയ്ക്കിടെ അപ്രതീക്ഷിതമായി കാര്‍ദാഷിയാന്‍ ഇങ്ങനെ പ്രഖ്യാപിച്ചു. രണ്ടു മാസം ഗര്‍ഭിണിയാണ് ഞാന്‍. അടുത്ത ആഗസ്റ്റില്‍ ഞങ്ങളുടെ വിവാഹമുണ്ടാകും.
തൊട്ടടുത്തു നിന്ന കാമുകന്റെ മുഖം വെളളക്കടലാസു പോലെ വിളറി വെളുത്തു. തെല്ലിട കഴിഞ്ഞപ്പോള്‍ ദേ കേള്‍ക്കുന്നു, കാമുകിയുടെ അടുത്ത പ്രഖ്യാപനം, ഞാന്‍ ഒരു തമാശ പറഞ്ഞതാണേ....
ആശ്വാസത്തിന്റെ ഒരായിരം നെടുവീര്‍പ്പുകള്‍ റെഗ്ഗെയുടെ ശ്വാസകോശത്തില്‍ നിന്നുയര്‍ന്നു കാണും.
ന്യൂയോര്‍ക്ക് ഹാംപ്റ്റണ്‍ ബേയിലുള വൈറ്റ് ഹൗസ് എന്ന നിശാക്ലബിലാണ് ഈ രംഗം അരങ്ങേറിയത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് കമിതാക്കള്‍ ക്ലബിലെത്തിയത്.
ഇനിയിത്തരം തമാശകള്‍ പറയുന്നതിന് മുമ്പ് ഒരു സൂചനയെങ്കിലും തരണേയെന്ന് കാമുകന്‍ കാമുകിയോട് അപേക്ഷിച്ചു കാണണം.


Click it and Unblock the Notifications