»   » ഇനിയും പ്ലെബോയില്‍ ഇല്ല:കിം കര്‍ദാഷിയാന്‍

ഇനിയും പ്ലെബോയില്‍ ഇല്ല:കിം കര്‍ദാഷിയാന്‍

Subscribe to Filmibeat Malayalam
Kim Kardashian in Harper's Bazaar Magazine
പ്ലെബോയ് മാസികയ്ക്ക് വേണ്ടി പോസ് ചെയ്തതില്‍ ദുഖിതയാണ് അമേരിയ്ക്കന്‍ റിയാലിറ്റി ടെലിവിഷന്‍ നായികയായ കിം കര്‍ദാഷിയാന്‍. ഇനി അതിനില്ലെന്നും കിം പറയുന്നു. പക്ഷേ ഈ ഗീര്‍വാണം നടത്തുമ്പോള്‍ ഹാര്‍പ്പേസ് ബസാര്‍ മാഗസിന് വേണ്ട് നഗ്നയായി പോസ് ചെയ്ത് ആഴ്ചകളേ ആയിട്ടുള്ളു എന്ന് മാത്രം. ബസാര്‍ മാസികയില്‍ കഴിഞ്ഞ ആഴ്ചയാണ് കിമ്മിന്റെ ചിത്രം വന്നത്.

കിം പുതിയ മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തി. 'വിവരം വയ്ക്കാത്ത' പ്രായത്തില്‍ അമ്മയാണത്രെ കിമ്മിനെ പ്ലെബോയ് മാസികയുടെ ഷൂട്ടിന് സമ്മതിയ്ക്കാന്‍ നിര്‍ബന്ധിച്ചത്. 'നിനക്ക് എന്റെ പ്രായമാവുമ്പോള്‍ കാണാന്‍ ഈ നല്ല ചിത്രങ്ങള്‍ മാത്രമേ കാണൂ' എന്നാണത്രെ അന്ന് അമ്മ കിമ്മിനോട് പറഞ്ഞത്. എത്ര നല്ല അമ്മ !! പണത്തിന് വേണ്ടി പെണ്‍മക്കളെ ടെലിവിഷന്‍-ചലച്ചിത്ര ലോകത്തേയ്ക്ക് തള്ളിവിടുന്ന അമ്മമാര്‍ യു എസിലും ഉണ്ടെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

പിരിഞ്ഞ കാമുകനായ ജെ റെയുമായി കിം ഒരു സെക്സ് ടേപ്പും ഇറക്കിയിരുന്നു. കൊല്ലുന്ന വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു. പണം ഉണ്ടാക്കാന്‍ എന്തെല്ലാം വഴി. പ്ലെബോയ് മാസികയ്ക്ക് വേണ്ടി മോഡല്‍ ചെയ്തതില്‍ ദുഖം പ്രകടിപ്പിയ്ക്കുന്ന കിം ഒരു കാര്യം ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു.

പ്ലെബോയിലെ ചിത്രവും ജെ റെയുമായള്ള സെക്സ് ടേപ്പും ഒന്നും ഇല്ലായിരുന്നെങ്കില്‍ നാട്ടാരൊന്നും കിം കര്‍ദാഷിയാനെ അറിയില്ലായിരുന്നു. പണവും പ്രശസ്തിയും കിട്ടിയില്ലേ. പിന്നെന്താ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam