ലിന്റ്സെയുടെ സ്വവര്‍ഗ ചുംബനം

By Super

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന പ്രചരണം ലിന്റ്സെ ലോഹന്‍ വീണ്ടും നിഷേധിക്കുന്നു. ലിന്റ്സെയും സ്വവര്‍ഗ ബന്ധം ആരോപിക്കപ്പെടുന്ന സുഹൃത്ത് സാമന്താ റോണ്‍സണും തമ്മിലുളള ചൂടന്‍ ചുംബന രംഗത്തിന്റെ ചിത്രം വെളിച്ചത്തായതിന് പിന്നാലെയാണ് നടി വീണ്ടും നിഷേധക്കുറിപ്പുമായി രംഗത്തിറങ്ങിയത്.

കഴിഞ്ഞ ആറുമാസമായി ഇവരുടെ ബന്ധം ലോകം സംശയത്തോടെയാണ് കാണുന്നത്. പൊതു ചടങ്ങുകളിലെ ഇവരുടെ പെരുമാറ്റവും ശരീരഭാഷയും കണ്ട ഗോസിപ്പെഴുത്തുകാര്‍ സംഗതി സ്വവര്‍ഗ പ്രേമമാണെന്ന് വിധിയെഴുതുകയും ചെയ്തു.

ഫ്രാന്‍സിലെ കാന്നെസില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ ആശ്ലേഷിക്കുന്നതും ചുംബിക്കുന്നതും പാപ്പരാസികള്‍ പകര്‍ത്തി നാടു നീളെ കാണിച്ചപ്പോള്‍ സംഗതിയ്ക്ക് തെളിവുമായി.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് സാമന്തയും ലിന്റ്സെയും ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ ഇവര്‍ പരസ്യമായി പ്രകടിപ്പിക്കുന്ന ലൈംഗികതയുടെ സ്പര്‍ശമുളള ശരീരഭാഷയ്ക്ക് പക്ഷേ വിശദീകരണമില്ല.

കഴിഞ്ഞ ദിവസവും സാമന്ത ലിന്റ്സെയുടെ അരക്കെട്ടില്‍ മാദകഭാവത്തോടെ ചുറ്റിപ്പിടിച്ചെന്നാണ് ദൃക്‍സാക്ഷികള്‍ പറയുന്നത്. പിന്നാലെ ചുണ്ടോട് ചുണ്ട് ചേര്‍ത്തൊരു തകര്‍പ്പന്‍ ചുംബനവും കൈമാറി.

പരിപാടി കഴിഞ്ഞയുടനെ അഞ്ച് സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെ ഇവര്‍ ഹാളിലെ ഇരുണ്ട ഭാഗത്തയ്ക്ക് പോയത്രേ! ആ വഴി ചെന്നവരെ അകമ്പടിക്കാര്‍ തടയുകയും അവരെ ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് മടക്കുകയും ചെയ്തു.

ഇരുവരും തമ്മില്‍ പ്ലേറ്റോണിക് സൗഹൃദമാണെന്നാണ് ലിന്റ്സെയുടെ വക്താവ് അവകാശപ്പെടുന്നത്.

Read more about: lindsay lohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X