»   » മൊണ്ടാനയുടെ പടം പ്ലേബോയില്‍ വന്നില്ലെങ്കിലെന്ത്?

മൊണ്ടാനയുടെ പടം പ്ലേബോയില്‍ വന്നില്ലെങ്കിലെന്ത്?

Posted By:
Subscribe to Filmibeat Malayalam
Montana Fishburne
അമേരിയ്ക്കന്‍ നടനായ ലോറന്‍സ് ഫിഷ്‍ബേണിന്റെ മകള്‍ മൊണ്ടാന പ്ലെബോയ് മാസികയ്ക്ക് വേണ്ടി പോസ് ചെയ്തത്രെ. ഇപ്പോഴല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ്. പക്ഷേ ഫോട്ടോകള്‍ എടുത്തെങ്കിലും അവ പ്ലെബോയ് മാസികയില്‍ അച്ചടിച്ച് വന്നില്ല. ചിത്രങ്ങള്‍ക്ക് വേണ്ടത്ര ഗുണമേന്മ ഇല്ലാത്തതിനാലാണത്രെ മൊണ്ടാനയെ അവര്‍ ഒഴിവാക്കിയത്. പ്ലെബോയ് ഫോട്ടോഗ്രാഫറുടെ മുന്നില്‍ നഗ്നയായത് മാത്രം മെച്ചം.

പ്രശസ്തിയ്ക്കായി എന്തും ചെയ്യാന്‍ ഒരുമ്പെട്ട് നടക്കുകയാണ് മൊണ്ടാന. മൊണ്ടാനയ്ക്ക് സ്റ്റേജിലെ പേര് വേറെയാണ് - ചിപ്പി ഡി. സ്വന്തം (കു)പ്രശസ്തി കൂട്ടാനായി ഒരു സെക്സ് വീഡിയൊ പുറത്തിറക്കാന‍് നേരത്തേ ചിപ്പി പരിപാടി ഇട്ടിരുന്നു. വൈകാതെ അത് നടപ്പാക്കുകയും ചെയ്തു.

ഈയിടെ മൊണ്ടാന വാര്‍ത്തകളില്‍ നിറഞ്ഞത് പുതിയ സെക്സ് ടേപ്പ് പുറത്തിറക്കലിലൂടെയാണ്. അമേരിയ്ക്കയിലെ വന്‍ അ‍‍ഡല്‍ട്ട് വിനോദ കമ്പനിയായ വിവിഡ് എന്റര്‍ടേന്‍മെന്റായിരുന്നു മൊണ്ടാനയുടെ സെക്സ് വീഡിയൊ പുറത്തിറക്കിയത്.

പിതാവ് ലോറന്‍സ് ഫിഷ്‍ബേണിന് ഇത് ഒട്ടും രുചിച്ചിട്ടില്ല. പിന്‍തിരിപ്പിയ്ക്കാന്‍ നന്നായി നോക്കി. പക്ഷേ ഫലമുണ്ടായില്ല. 18 കഴിഞ്ഞ മൊണ്ടാനയ്ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടല്ലോ. പോണ്‍ താരമായി വിലസാന്‍ തീരുമാനിച്ചിറങ്ങിയിരിയ്ക്കുകയാണ് മൊണ്ടാന. അടുത്ത സെക്സ് വീഡിയൊ ഇറക്കാനായി വിവിഡ് എന്റര്‍ടേന്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ് മൊണ്ടാന ഇപ്പോള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam