വേഴ്ച വിവരിക്കാന്‍ പേജ് 50
നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, നാടകകൃത്ത്, കാമുകന്‍ എന്നിങ്ങനെ പല മുഖങ്ങളുണ്ടായിരുന്ന പ്രതിഭയാണ് യശ:ശരീരനായ നോര്‍മാന്‍ മെയിലര്‍. പുലിസ്റ്റര്‍ പുരസ്കാരം നേടിയ മെയിലറുമായി നടത്തിയ വേഴ്ചയുടെ അമ്പതു പേജ് വിവരണവുമായി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരു മുന്‍കാമുകി.
മുന്‍കാല നടിയും സൂപ്പര്‍ മോഡലുമായിരുന്ന കരോള്‍ മല്ലോറിയാണ് പൂര്‍വകാമുകനുമായുളള ലൈംഗികാനുഭവത്തിന്റെ തിരക്കഥയെഴുതി കച്ചവടം ചെയ്തിരിക്കുന്നത്. ഏതാണ്ട് പത്തുവര്‍ഷത്തോളം ഇരുവരും തമ്മില്‍ ഗാഢമായ ബന്ധമുണ്ടായിരുന്നു. ആറുതവണ വിവാഹിതനുമായിട്ടുണ്ട് മെയിലര്‍.
പരസ്യപ്പെടുത്താത്ത വന്‍തുകയ്ക്ക് ഈ ലിഖിതം ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കാണ് കരോള്‍ വിറ്റത്. തങ്ങളുടെ പ്രണയകാലത്തെ രണ്ട് വേഴ്ചാനുഭവങ്ങളുടെ വിവരണമുണ്ടത്രേ ഇതില്‍. ഒരെണ്ണം 50 പേജ് നീളുന്നത്. മറ്റൊന്നിന്റെ ദൈര്‍ഘ്യം 20 പേജും.
'വെന്‍ ഐ ഫാളിന്‍ ലവ്' എന്ന അപ്രകാശിത നോവലിന്റെ ഭാഗമായി ഈ 50 പേജ് വിവരണം അച്ചടിക്കും. മെയിലറുമായുളള ഒരു പന്തയത്തെ തുടര്‍ന്നാണത്രേ കരോള്‍ ഈ വിവരണം എഴുതിയത്. താനുമായുളള വേഴ്ച 50 പേജില്‍ പൊലിപ്പിച്ചെഴുതാമോ എന്ന് എഴുത്തുകാരനായ മെയിലര്‍ കാമുകിയെ വെല്ലുവിളിച്ചത്രേ! വെല്ലുവിളി സ്വീകരിച്ച കരോള്‍ സംഗതി എഴുതി, പന്തയത്തില്‍ കാമുകന്‍ തോല്‍ക്കുകയും ചെയ്തു.
സംഭവ ബഹുലമായ ജീവിതം നയിച്ച മെയിലര്‍ ഇക്കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. മെയിലറെപ്പോലെ തന്നെ ഒട്ടും മോശമല്ലാത്ത ജീവിതമായിരുന്നു കരോള്‍ മല്ലോറിയുടേതും. ഇപ്പോള്‍ 66 വയസുളള ഇവര്‍ കടുത്ത മദ്യാസക്തിയില്‍ നിന്ന് മോചിതയായി വരുന്നതേയുളളൂ.
വാറന്‍ ബീറ്റി, പീറ്റര്‍ സെല്ലേഴ്സ്, റിച്ചാര്‍ഡ് ഗെരെ, റോഡ് സ്റ്റിവാര്‍ട്ട് എന്നിവരുടെ കാമുകിയായിരുന്ന കരോള്‍, പ്രശസ്ത സ്പാനിഷ് പെയിന്റര്‍ പാബ്ലോ പിക്കാസോയുടെ പുത്രന്‍ ക്ലൗഡ‍് പിക്കാസോയുമായി വിവാഹ നിശ്ചയവും നടത്തിയിട്ടുണ്ട്.


Click it and Unblock the Notifications