»   » കൊഡാക്കില്‍ ദി ആര്‍ട്ടിസ്റ്റിന്റെ തേരോട്ടം

കൊഡാക്കില്‍ ദി ആര്‍ട്ടിസ്റ്റിന്റെ തേരോട്ടം

Posted By:
Subscribe to Filmibeat Malayalam
The Artist
ലോസാഞ്ചലസ്: നിശബ്ദ സിനിമാ കാലഘട്ടം അതിമനോഹരമായി അഭ്രപാളികളില്‍ ദൃശ്യവത്ക്കരിച്ച ദി ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ മിഷേല്‍ ഹസനാവിഷ്യസിന് മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം.

ഈ ഫ്രഞ്ച് കോമഡി ചിത്രത്തിലെ നായകകഥാപാത്രത്തിന് ജീവനേകിയ ഴാന്‍ ദ്യുവാര്‍ദിനാണ് മികച്ച നടനുള്ള പുരസ്‌കാരം.'ദി അയണ്‍ ലേഡി' എന്ന ചിത്രത്തില്‍ മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രിപ്പാണ് മികച്ച നടി. 11 നോമിനേഷനുകളുമായെത്തിയ ത്രീ ഡി ചിത്രം 'ഹ്യൂഗോ' സാങ്കേതിക വിഭാഗത്തില്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും പ്രധാന അഞ്ച് പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ട് ദി ആര്‍ട്ടിസ്റ്റ് ചരിത്രമെഴുതി.

ഹോളിവുഡിലെ കൊഡാക് തിയേറ്ററില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. നിശബ്ദ സിനിമാകാലഘട്ടം ആവിഷ്‌ക്കരിച്ച ദി ആര്‍ട്ടിസ്റ്റില്‍ സംഭാഷണങ്ങള്‍ വിരളമായിരുന്നിട്ടു പോലും ഴാന്‍ ദ്യുവാര്‍ദിന്‍ അഭിനയമികവു കൊണ്ട് കൊഡാക്ക് തിയറ്ററിലെ താരമായി മാറുകയായിരുന്നു.  ഡിസന്റന്‍സിലെ അഭിനയത്തിന് നാമനിര്‍ദ്ദേശം നേടിയ ഹോളിവുഡ് താരം ജോര്‍ജ് ക്ലൂണിയെയാണ് ഴാന്‍ കടത്തിവെട്ടിയത്.

11 നോമിനേഷനുകള്‍ ലഭിച്ച ഹ്യൂഗോ മികച്ച ഛായാഗ്രഹണം, കലാ സംവിധാനം, സൗണ്ട് മിക്‌സിങ്, സൗണ്ട് എഡിറ്റിങ്, വിഷ്വല്‍ ഇഫക്ട്‌സ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നേടിയത്. മികച്ച സഹനടി പുരസ്‌കാരം ഒക്ടാവിയ സ്‌പെന്‍സറിനാണ് (ചിത്രം ദ് ഹെല്‍പ്). മികച്ച സഹനടനായി ക്രിസ്റ്റഫര്‍ പ്ലമര്‍(ബിഗിനേഴ്‌സ്). 'ബിഗിനേഴ്‌സ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റഫര്‍ പല്‍മ്മര്‍ സഹനടനുള്ള ഒസ്‌കര്‍ നേടിയപ്പോള്‍ 'ദി ഹെല്‍പ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്‌ടേവിയ സ്‌പെന്‍സര്‍ മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.

എ സെപറേഷനാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. ചില്‍ഡ്രന്‍ ഓഫ് ഹെവന് കഴിഞ്ഞ് 12 വര്‍ഷത്തിന് ശേഷം ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചെത്തിയ എ സെപറേഷന്‍ പക്ഷേ അവാര്‍ഡ് നേടി ചരിത്രം കുറിച്ചു.

പ്രധാന പുരസ്‌കാരങ്ങള്‍
മികച്ച ചിത്രം- ദി ആര്‍ട്ടിസ്റ്റ്
മികച്ച സംവിധായകന്‍മിഷേല്‍ - ഹസനാവിഷ്യസ് (ദി ആര്‍ട്ടിസ്റ്റ്)
മികച്ച നടന്‍- ഴാന്‍ ദ്യുവാര്‍ദ്
മികച്ച നടി-മെറില്‍ സ്ട്രിപ്പ്
മികച്ച വിദേശ ഭാഷ ചിത്രം-എ സെപറേഷന്‍
സഹനടന്‍-കിസ്റ്റഫര്‍ പല്‍മ്മര്‍(ബിഗിനേഴ്‌സ്)
സഹനടി-ഒക്‌ടേവിയ സ്‌പെന്‍സര്‍(ദി ഹെല്‍പ്)
മികച്ച തിരക്കഥ-വുഡി അലന്‍(മിഡ്‌നൈറ്റ് ഇന്‍ പാരീസ്)
അവലംബിത തിരക്കഥ-അലക്‌സാണ്ടര്‍ പയനി(ദി ഡിസന്റ്‌സ്)
മികച്ച ആനിമേഷന്‍ ചിത്രം-റാങ്കോ
ചിത്ര സന്നിവേശം(ദി ഗേള്‍ വിത്ത് ദ ഡ്രാഗണ്‍ ടാറ്റൂ)
ശബ്ദസങ്കലനംടോം ഫ്‌ലാഷ്മാന്‍, ജോണ്‍ മിഡ്ഗലെ(ഹ്യൂഗോ)
മികച്ച ഡോക്യുമെന്ററിഅണ്‍ ഡിഫറ്റഡ്
ഹ്രസ്വ ചിത്രം(ലൈവ് ആക്ഷന്‍)ദി ഷോര്‍
ഹ്രസ്വചിത്രം(ആനിമേറ്റഡ്)ദി ഫന്റാസ്റ്റിക് ഫ്‌ലൈയിങ് ബുക്‌സ് ഓഫ് മി. മോറിസ് ലെസ്‌മോര്‍
വിഷ്വല്‍ ഇഫക്ട്‌സ്- ‌റോബ് ലെഗാറ്റോ, ജോസ് വില്യംസ്, ബെന്‍ ഗ്രോസ്മാന്‍, അലക്‌സ് ഹെന്നിങ്(ഹ്യൂഗോ)
ശബ്ദസന്നിവേശംഫിലിപ്പ് സ്‌റ്റോക്സ്റ്റണ്‍, യൂജിന്‍ ഗിയേര്‍ട്ടി (ഹ്യൂഗോ)
ഛായാഗ്രഹണം-റോബര്‍ട്ട് റിച്ചാര്‍ഡ് സണ്‍(ഹ്യൂഗോ)
സംഗീതംബ്രെറ്റ് മക്കന്‍സി(മാന്‍ ഓര്‍ മപ്പറ്റ്)
പശ്ചാത്തല സംഗീതംലുഡോവിക് ബോഴ്‌സ്(ദി ആര്‍ട്ടിസ്റ്റ്)
കലാസംവിധാനംഡാന്റെ ഫെരറ്റി(ഹ്യൂഗോ)
വസ്ത്രാലങ്കാരം-മാര്‍ക്ക് ബ്രിഡിജിസ്(ദി ആര്‍ട്ടിസ്റ്റ്)
ചമയം-മാര്‍ക് കുളിയര്‍, ജെ റോയ് ഹെലന്‍ഡ്(ദി അയണ്‍ ലേഡി)

English summary
The Artist' sweeps 5 Oscars at the 84th Academy Awards including Best Film, Best Director, Best Actor, Best Original Score and Best Costume Design. Hogo was not far behind and managed to bag 4 Oscars

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam