മക്കായെ വിടാന്‍ മില്‍സ് തയ്യാറല്ല
വിവാഹമോചനക്കേസ് ഒതുക്കാന്‍ മുന്‍ ഭര്‍ത്താവ് സര്‍ പോള്‍ മക്കാര്‍ട്ടിനി നല്‍കിയ തുകയില്‍ ഹീതര്‍ മില്‍സ് തൃപ്തയല്ല.
മക്കാര്‍ട്ടിനി അവകാശപ്പെട്ടതിന്റെ രണ്ടു മടങ്ങാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആസ്തിയെന്നും അതിനാല്‍ തനിക്ക് ഈ തുക പോരെന്നുമാണ് ഹീതര്‍ മീല്‍സിന്റെ വാദം. ഏതാണ്ട് 25 മില്യണ്‍ പൗണ്ടാണ് (197 കോടി രൂപ) നല്‍കാമെന്നാണ് മക്കാര്‍ട്ടിനി വാഗ്ദാനം ചെയ്തത്.
സമര്‍ത്ഥരായ അക്കൗണ്ടന്റുമാരുടെ സഹായത്തോടെ തന്റെ വാദം കോടതിയെ ബോധിപ്പിക്കുമെന്ന് ഹീതര്‍ മീല്‍സ് പറയുന്നു.
മക്കാര്‍ട്ടിനിയ്ക്ക് 800 മില്യണ്‍ പൗണ്ട് ആസ്തിയുണ്ടെന്നാണ് ഹീതര്‍ മീല്‍സ് വാദിക്കുന്നത്. അതിന്റെ ഒരു ഭാഗം കിട്ടാതെ കേസ് ഒത്തുതീര്‍ക്കില്ലെന്നും അവര്‍ പറയുന്നു.
മക്കാ മീല്‍സ് ദമ്പതികളുടെ നാലു വയസുകാരി ബിയാട്രീസിന്റെ ചെലവിന് പ്രതിവര്‍ഷം 70,000 ഡോളര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അത് അപര്യാപ്തമാണെന്ന് മീല്‍സ് വാദിക്കുന്നു.
രണ്ടു വര്‍ഷത്തിലേറെയായി നടക്കുന്ന വിവാഹ മോചനക്കേസ് ഒതുങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് മീല്‍സിന്റെ പുതിയ പ്രഖ്യാപനം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications