»   » 16ല്‍ ആഞ്‌ജലീന അമ്മയുടെ കാമുകനൊപ്പം

16ല്‍ ആഞ്‌ജലീന അമ്മയുടെ കാമുകനൊപ്പം

Subscribe to Filmibeat Malayalam
Angelina Joli
ഹോളിവുഡിന്റെ സര്‍പ്പ സുന്ദരി ആഞ്‌ജലീന ജൂലി പതിനാറാം വയസ്സില്‍ അമ്മയുടെ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്ന്‌ വെളിപ്പെടുത്തല്‍. ആഞ്‌ജീലനയുടെ ജീവചരിത്രം വിശദമാക്കുന്ന വിവാദ എഴുത്തുകാരന്‍ ആന്‍ഡ്രൂ മോര്‍ട്ടന്റെ പുതിയ പുസ്‌തകത്തിലാണ്‌ ഞെട്ടിയ്‌ക്കുന്ന വിവരമുള്ളത്‌.

അമ്മ മര്‍ക്കലീന്റെ രഹസ്യകാമുകനുമായി ആഞ്‌ജലീന അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന്‌ ആന്‍ഡ്രൂ മോര്‍ട്ടണ്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ആഞ്‌ജലീനയും അമ്മയും ഏറെക്കാലം പിണക്കത്തിലായിരുന്നു.

ആഞ്‌ജലീനയുടെ ബാല്യത്തില്‍ അമ്മ മര്‍ക്കലീന്‍ കാമുകനൊത്താണ്‌ കഴിഞ്ഞിരുന്നത്‌. സ്‌കൂള്‍ പഠനം കഴിഞ്ഞയുടനെയാണ്‌ ആഞ്‌ജലീന അമ്മയുടെ കാമുകനൊപ്പം കിടക്ക പങ്കിട്ടത്‌. ഈ സംഭവത്തോടെ മര്‍ക്കലീന്‍ കാമുകനെ ഉപേക്ഷിച്ചുവെന്നും പുസ്‌തകത്തിലുണ്ട്‌. ഈ സംഭവം ആഞ്‌ജലീന സഹോദരനെയും അറിയിച്ചിരുന്നു.

2007ല്‍ ക്യാന്‍സര്‍ ബാധിച്ച്‌ അമ്പത്തിയാറാം വയസ്സിലാണ്‌ ആഞ്‌ജലീനയുടെ മാതാവ്‌ അന്തരിച്ചത്‌. ഏറെക്കാലമായി അകന്ന്‌ കഴിഞ്ഞിരുന്ന പിതാവ്‌ ജോണ്‍ വിയോട്ടുമായി ഈയിടെ ആഞ്‌ജലീന ബന്ധം പുതുക്കിയത്‌ വന്‍വാര്‍ത്തയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam