കളി അന്നയോട് വേണ്ട ചേട്ടാ...!!
നെരേദിയയെപ്പോലെയാണ് എല്ലാ പെണ്ണുങ്ങളുമെന്ന് കരുതിയെങ്കില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് തെറ്റി. നീന്തല്‍കുളത്തിലെ അഭ്യാസവും ഫുട്ബാള്‍ താരമെന്ന പ്രശസ്തിയും എല്ലാ പെണ്ണുങ്ങളുടെയും അടുത്ത് ചെലവാകില്ലെന്ന് കഴിഞ്ഞ ദിവസം നെരേദിയയുടെ സര്‍വതും കവര്‍ന്ന് സ്ഥലം വിട്ട റൊണാള്‍ഡോയ്ക്ക് മനസിലായി.
ലോസ് ഏഞ്ചല്‍സിലെ പോഷ് ഹോട്ടലില്‍ കുറേ ദിവസമായി നീന്തലിനിറങ്ങി പെണ്ണുങ്ങളെ വളയ്ക്കുകയാണ് താരം. ശനിയാഴ്ച വൈകുന്നേരം പൊടുന്നനെ അന്നാ ഫാരിസ് അവിടെ പ്രത്യക്ഷപ്പെട്ടു. സൗന്ദര്യത്തിന്റെ വേറൊരു കാഴ്ചയായിരുന്നു അന്നയെന്ന് പ്രത്യേകം പറയേണ്ടല്ലോ.
കുളത്തിനരികെയുളള റെസ്റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കോഫി നുണഞ്ഞിരുന്ന അന്നയുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ റൊണാള്‍ഡോ പല നമ്പരുകളുമിറക്കി. എന്തു ഫലം. ഒന്നു തിരിഞ്ഞുപോലും നോക്കിയില്ല അന്ന.
ആവനാഴിയിലെ അമ്പുകളെല്ലാം തീര്‍ന്നപ്പോള്‍ പാവം താരം തന്റെ ശ്രമം മതിയാക്കി. തൊട്ടടുത്ത് കണ്ട വേറൊരു സുന്ദരിയുമായി സല്ലാപം തുടങ്ങി. റൊണാള്‍ഡോയുടെ പല കമന്റുകളും കേട്ട് സുന്ദരി നാണിച്ചു ചൂളിയെന്നും ചിലര്‍ പറയുന്നു.


Click it and Unblock the Notifications











