ബ്രിട്നിയ്ക്ക് പുതിയ കാമുകന്‍
കുറെനാളുകളായി ബ്രിട്നി സ്പിയേഴ്സിനെക്കുറിച്ചുളള വാര്‍ത്തകളൊന്നുമില്ലാതായിട്ട്. രാപ്പാര്‍ട്ടികളിലെ കൂത്താട്ടം വെട്ടിക്കുറച്ചും വെളളമടിയും അടിവസ്ത്രമിടാതെയുളള പുറംകറക്കവും കുറച്ചും ബ്രിട്നി വാര്‍ത്തകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
ഏതായാലും മെക്സിക്കോയിലെ കാബോ സാന്‍ ലൂക്കാസില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ബ്രിട്നിക്കൊപ്പമുണ്ടായിരുന്ന സുന്ദരന്‍ അവരുടെ പുതിയ കാമുകനാണെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്.
വ്യായാമം ചെയ്ത് ദുര്‍മേദസുകള്‍ നീക്കം ചെയ്ത ബ്രിട്നിയുടെ ശരീരത്തിനു നേരെ നീന്തല്‍കുളത്തിലുണ്ടായിരുന്ന സുന്ദരന്മാര്‍ ആര്‍ത്തിയോടെ നോക്കിയെന്നാണ് റിപ്പോര്‍ട്ട്. ആഹ്ലാദവതിയായി കാണപ്പെട്ട ബ്രിട്നി അണിഞ്ഞിരുന്നത് തൂവെളള ബിക്കിനി.
ഓരോ നിമിഷവും ബ്രിട്നി ആസ്വദിക്കുകയായിരുന്നുവെന്നാണ് ദൃക്‍സാക്ഷികള്‍ പറയുന്നത്. ബ്രിട്നിയുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ മടങ്ങി വന്നതില്‍ എല്ലാവര്‍ക്കും സന്തോഷം.
മുന്‍ഭര്‍ത്താവ് കെവിന്‍ ഫെഡര്‍ലൈനുമായി സ്വന്തം മാതാവിന് അവിഹിതബന്ധമുണ്ടെന്ന് ബ്രിട്നി നേരത്തെ ആരോപിച്ചിരുന്നു. ആ അമ്മയ്ക്കൊപ്പമാണ് അവര്‍ മെക്സിക്കോയില്‍ അവധിക്കാലം ചെലവിടാനെത്തിയത്. സര്‍ഗശേഷിയുടെ പുതിയ വേദികളില്‍ ഇനി ബ്രിട്നിയെ പ്രതീക്ഷിക്കാമെന്ന് പലരും സ്വപ്നം കാണുന്നുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
ഇതാ ബ്രിട്ട്നി, ഹൃദ്രോഗികള്‍ കാണാതിരിക്കുക!


Click it and Unblock the Notifications