ബോണ്ട്‌ നായികയുടെ രതി ചിത്രം പുറത്ത്‌
ഏറ്റവും പുതിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊലാസ് തിയറ്ററുകളിലെത്തുന്നതും കാത്തിരിപ്പാണ് ലോകമൊട്ടുക്കുമുള്ള ബോണ്ട് പ്രേക്ഷകര്. നവംബര് ഏഴിനാണ് ഇന്ത്യന് തിയറ്ററുകളില് ആരെയും കൊല്ലാനുള്ള അധികാരവുമായി ബോണ്ട് ഇത്തവണ അവതാരമെടുക്കുന്നത്.
പുതിയ ബോണ്ട് സിനിമയുടെ ചിത്രീകരണമാരംഭിയ്ക്കുന്നതിന് മുമ്പെ ഏവരും തേടിയ കാര്യം നായിക ആരെന്നതായിരുന്നു കാരണം ബോണ്ട് ചിത്രങ്ങളിലെ നായികയുടെ പ്രധാന്യം ഏവര്ക്കും അറിയുമെന്ന സംഭവമാണല്ലോ.
ഉക്രെയ്ന് സുന്ദരി ഓള്ഗ ക്യുറിലെങ്കയാണ് നായികയെന്നതറിഞ്ഞത് മുതല് പുതിയ ബോണ്ട് ചിത്രം കാണാന് ഒരു കാരണം കൂടിയായെന്നാണ് ആരാധകര് പ്രതികരിച്ചത്.
എന്തായാലും പുത്തന് ബോണ്ട് സിനിമ തിയറ്ററുകളിലെത്തുന്നതിന് മുമ്പേ മറ്റൊരു ബോംബ് പൊട്ടിച്ചിരിയ്ക്കുകയാണ് നമ്മുടെ കഥാനായിക.
ഓള്ഗ നായികയായി 2005ല് പുറത്തിറങ്ങിയ ദി റിങ് ഫിംഗര് ചിത്രത്തിന്റെ ഒറിജിനല് ഡിവിഡി നവംബര് മൂന്നിന് പുറത്തിറക്കാനാണ് നിശ്ചയിച്ചിരുന്നത്.
ഒരു ലാബിലെ ജീവനക്കാരിയും അതിന്റെ ഉടമസ്ഥനും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളാണ് ദി റിങ് ഫിംഗറില് പ്രമേയമാക്കിയിരിക്കുന്നത്.
ഓള്ഗ പൂര്ണ നഗ്നയായി അഭിനയിച്ച ഈ ചിത്രത്തിന്റെ ചില ചൂടന് രംഗങ്ങള് ചോര്ന്നതാണിപ്പോള് പ്രശ്നമായിരിക്കുന്നത്.
ബന്ധപ്പെട്ടവാര്ത്തകള്


Click it and Unblock the Notifications