മക്കായെ വിടാതെ ഹീതര്‍ മീല്‍സ്
പോള്‍ മക്കാര്‍ട്ടിനിയെ പരിഹസിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ല മുന്‍ ഭാര്യ ഹീതര്‍ മീല്‍സ്.
വിവാഹമോചനക്കേസിന്റെ നൂലാമാലകളില്‍ നിന്ന് രക്ഷപെടാന്‍ ഒരു ലോകപര്യടനത്തിന് മക്കാര്‍ട്ടിനി തയ്യാറെടുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഹീതറില്‍ തനിക്ക് പിറന്ന മകളായ ബീയാട്രീസിനെയും കൂടെ കൂട്ടാമെന്ന് ഏത് നേരത്താണ് തനിക്ക് തോന്നിയതെന്ന് മക്ക സ്വയം ശപിക്കുകയായിരിക്കും ഇപ്പോള്‍.
ബിയാട്രീസിനൊപ്പം താനും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മക്കയുടെ മുന്‍ഭാര്യ. അതുമാത്രവുമല്ല, ചെയ്യാന്‍ പാടുളളതും അല്ലാത്തതുമായ കുറെക്കാര്യങ്ങളെക്കുറിച്ച് നിബന്ധനകളും വെച്ചിട്ടുണ്ട്.
തനിക്കും മകള്‍ക്കും പ്രത്യേകം ജെറ്റ് വിമാനം ഏര്‍പ്പെടുത്തണമെന്നാണ് ഒരാവശ്യം. മകളുടെ മുന്നില്‍ വെച്ച് അസഭ്യം പറയില്ലെന്ന് സത്യം ചെയ്താലേ തങ്ങള്‍ വരികയുളളൂവെന്നും ഹീതര്‍ നിര്‍ബന്ധം പിടിക്കുന്നു.
വിവാഹമോചനം ആഘോഷിക്കാന്‍ നടത്തുന്ന ഉല്ലാസ യാത്രയില്‍ മുന്‍ഭാര്യ കൂടി ഉള്‍പ്പെടുന്ന രംഗം ആലോചിച്ചു ചിരിക്കാന്‍ വകയുളളതു തന്നെ.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications