ബെക്കിന്‍സേല്‍ ഇനി സെക്സ് ബോംബല്ല
ബ്രിട്ടീഷ് താരം കേറ്റ് ബെക്കിന്‍സേല്‍ സത്യം ചെയ്യുന്നു. ഇനി ഗ്ലാമര്‍ വേഷങ്ങളില്‍ ഇല്ലേയില്ല. സെക്സ് ബോംബെന്ന നിലയില്‍ തന്റെ കാലം കഴിഞ്ഞെന്നാണ് ഈ സുന്ദരി പറയുന്നത്.
അണ്ടര്‍വേള്‍ഡ്, വാന്‍ ഹെല്‍സിംഗ്, മച്ച് ആഡോ എബൗട്ട് നത്തിംഗ് മുതലായ ചിത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ് കവര്‍ന്ന നടിയാണ് ബെക്കന്‍സേല്‍.
ഗ്ലാമര്‍ വേഷങ്ങള്‍ മടുത്തുവെന്നും ഇനി കാമ്പും കഴമ്പുമുളള വേഷങ്ങളിലാണ് താന്‍ അഭിനയിക്കുകയെന്നും അവര്‍ പറയുന്നു.
ചെയ്ത വേഷങ്ങളൊന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നില്ലെന്നും സെക്സ് ബോംബ് പദവി താന്‍ തമാശയോടെ ആസ്വദിച്ചിരുന്നുവെന്നും അവര്‍ കോണ്‍ടാക്ട് മ്യൂസിക് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications