»   » സെക്‌സ് ടേപ്പ്: മുന്‍കാമുകനെതിരെ കേന്ദ്ര

സെക്‌സ് ടേപ്പ്: മുന്‍കാമുകനെതിരെ കേന്ദ്ര

Posted By:
Subscribe to Filmibeat Malayalam
Kendra
എല്ലാവരും ഇങ്ങനെയാണ് അബദ്ധങ്ങള്‍ ചെയ്തുകഴിഞ്ഞുമാത്രം അതോര്‍ത്ത് സങ്കടപ്പെടുന്നവര്‍, സങ്കടം പങ്കുവെയ്ക്കുന്നവര്‍, ഹോളിവുഡ് താരം കേന്ദ്ര വില്‍കിന്‍സണും ഇതില്‍ നിന്നും വ്യത്യസ്തയല്ല.

സ്വന്തം സെക്‌സ് ടേപ്പ് വിപണിയില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതിനിടെ ഇതിനെക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയാണ് താരം. 18വയസ്സിലാണ് തന്റെ കാമുകനൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ കേന്ദ്ര ഷൂട്ട് ചെയ്തത്.

ഇത് പുറത്തായതും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ കാലമാണെന്നാണ് കേന്ദ്ര പറയുന്നത്.

പ്രണയത്തിലായിരുന്നപ്പോള്‍ ഞങ്ങളും ഏതൊരു സാധാരണ കമിതാക്കളെയും പോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. മാത്രമല്ല അത് ഒരു താമശയ്ക്കുവേണ്ടി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ പലരും ഇതൊക്കെ ചെയ്യുന്നുണ്ട്.

ആ സമയത്ത് ഞാനൊരു സെലിബ്രിറ്റി ആയിരുന്നില്ല, ഈ നിലയിലൊക്കെ എത്തുമെന്ന് അന്ന് ചിന്തിച്ചിരുന്നുമില്ല-കേന്ദ്ര പറയുന്നു.

എന്തായാലും ടേപ്പ് പുറത്തായതില്‍ കേന്ദ്ര പഴിക്കുന്നത് മുന്‍കാമുകന്‍ ജസ്റ്റന്‍ ഫ്രെയെ തന്നെയാണ്്. ഈ പ്രവൃത്തി എന്റെ ഹൃദയത്തെ മുറിപ്പെടുത്തി. ഇപ്പോള്‍ എനിയ്‌ക്കൊരു കുഞ്ഞുണ്ട്, ഒരു ഭര്‍ത്താവുണ്ട്, എന്തിനിങ്ങനെ ക്രൂരതചെയ്യുന്നു?

ഭര്‍ത്താവിന്റെ പിന്തുണമാത്രമാണെന്റെ ആകെയുള്ള സമാധാനം. അദ്ദേഹം എന്നെ മനസ്സിലാക്കുന്നുണ്ട്. ഈ യാഥാര്‍ത്ഥ്യത്തെ ഞങ്ങള്‍ ഒരുമിച്ച് നേരിടും-കേന്ദ്ര പറയുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam