»   » ട്വിറ്ററില്‍ ടോപ് ലെസ്സായി ലേഡി ഗാഗ

ട്വിറ്ററില്‍ ടോപ് ലെസ്സായി ലേഡി ഗാഗ

Posted By:
Subscribe to Filmibeat Malayalam
Gaga
ലേഡി ഗാഗയ്ക്ക് ചുറ്റിലുമാണ് ഇപ്പോള്‍ പോപ്‌സംഗീത ലോകം. അടുത്തിടെ യുട്യൂബില്‍ ഏറ്റവുംകൂടുതല്‍ ക്ലിക്ക് നേടിയ താരമെന്ന ഖ്യാതിയും ഗാഗയ്ക്ക് സ്വന്തമായിരുന്നു.

താരപ്പൊലിമ വര്‍ധിച്ചുവരുന്ന ഗാഗ ഒരിയ്ക്കലും തന്റെ ആരാധകരെ നിരാശപ്പെടുത്താറില്ല. ആരാധകര്‍ക്ക് വലിയ സംശയമായിരുന്നു ഈ ഗാഗ ഒരു പെണ്ണുതന്നെയാണോയെന്ന്, ഗാഗ തുണിയുരിഞ്ഞ് ആ സംശയം തീര്‍ക്കുകയും ചെയ്തു.

അതിപ്പോള്‍ ഏറെനാളായില്ല പിന്നാലെ ഇതാ വീണ്ടും ഗാഗയുടെ നഗ്നത. സ്വന്തം പിറന്നാളിനോടനുബന്ധിച്ചാണ് ഗാഗ സ്വന്തം നഗ്നത ആരാധകര്‍ക്കായി വീണ്ടും അനാവരണം ചെയ്തത്, അതു മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍.

പോപ് താരങ്ങള്‍ എന്നും വിവാദത്തിനൊപ്പമാണ്. പ്രണയം, ജന്മദിനം, വിവാഹം എന്നീ അവസരങ്ങളിലെല്ലാം ഇവര്‍ വന്‍ ശ്രദ്ധാകേന്ദ്രങ്ങളാകാറുമുണ്ട്. ഗാഗയും ഇതുതന്നെ ചെയ്തു ജന്മദിനത്തില്‍ ഒരു ചൂടന്‍വാര്‍ത്ത. തന്റെ ഇരുപത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് ഗാഗ ട്വിറ്ററില്‍ സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്.

ചുവന്ന കാപ്പിക്കപ്പും ചുവപ്പുചായം തേച്ച ചുണ്ടുകളുമായി തീര്‍ത്തും സെക്‌സിയായിട്ടാണ് ഗാഗയുടെ ചിത്രം പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യേണ്ട താമസം ആരാധകര്‍ ഗാഗയെത്തിരഞ്ഞ് ട്വിറ്ററില്‍ നെട്ടോട്ടമായി.

നത്തിങ് ലൈക് എ കമ്മ്യൂണിസ്റ്റ് റെഡ് ടീ കപ്പ് ടു മേക്ക് ഫോര്‍ ദി പെര്‍ഫെക്ട് ബര്‍ത്ത് ഡേ ഗിഫ്റ്റ് എന്ന ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗാഗ ഫോട്ടോ പോസ്റ്റിയിരിക്കുന്നത്. ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് പിറന്നാളാശംസകളാണ് ഗാഗയ്ക്ക് ലഭിച്ചത്. 33ലക്ഷം ആളുകളാണ് ഗാഗയെ ട്വിറ്ററില്‍ പിന്തുടരുന്നത്. ആരാധകരുടെ എണ്ണം അനുദിനം കൂടുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X