ബെക്കാമിനെ വരുതിയിലാക്കാന്‍ ലിന്‍ഡ്‌സേ
വിക്ടോറിയ ബെക്കാമിന് ഭര്‍ത്താവായ ഡേവിഡ് ബെക്കാമിനു മേല്‍ ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടുവെന്ന് വരും. സ്ഥിതിഗതികളുടെ പോക്ക് അത്തരത്തിലാണ്.
കാരണം ബെക്കാമിനെ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് മറ്റാരുമല്ല. ഹോളിവുഡിലെ സെക്സി സുന്ദരി ലിന്‍ഡ്സേ ലോഹന്‍ തന്നെയാണ്. ബെക്കാമിനെ തന്റെ വരുതിയിലാക്കാന്‍ വലിയ പ്രയാസമില്ലെന്നാണ് ലോഹന്റെ അഭിപ്രായം.
ഈ ഫുട്‌ബോള്‍ കളിക്കാരനെ തന്റെ വരുതിയില്‍ കൊണ്ടു വരാമെന്ന് 25,000 പൗണ്ടിന് പന്തയം വച്ചിരിക്കുകയാണ് ലോഹന്‍. വരുന്ന ഡിസംബറിനുളളില്‍ ബെക്കാം തന്റെ പിറകേയായിരിക്കുമെന്നാണ് ലോഹന്റെ വീരവാദം.
ബെക്കാമിന്‍റെ യുഎസ് സന്ദര്‍ശനത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ് ലോഹനും കൂട്ടുക്കാരും. ഇപ്പോഴവരുടെ സംസാരവിഷയവും ബെക്കാമാണ്. എല്ലാവര്‍ക്കും ബെക്കാമിനെ പരിചയപ്പെടണമെന്നാണ് മോഹം- പത്രത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications