ലിന്റ്സെയുടെ പിന്നഴകില്‍ ഭ്രമിച്ച്......
ലിന്റ്സെ ലോഹന്റെ പിന്നഴകിലാണ് പുതിയ കാമുകന്‍ ബ്രോഡി ജെന്നര്‍ ഭ്രമിച്ച് വീണുപോയത്.
മുന്‍കാമുകിമാരെയെല്ലാം ഒറ്റയടിക്ക് ഒഴിവാക്കി ബ്രോഡി ഇപ്പോള്‍ ലിന്റ്സെയുടെ പിന്നാലെയാണ്. വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും പിടികൊടുക്കാതെ ബ്രോഡിയുടെ കമ്പനി നന്നായി ആസ്വദിക്കുകയാണ് ലിന്റ്സെയും.
'സൗഹൃദ'ത്തിനപ്പുറത്തേയ്ക്ക് ഇരുവരുടെയും ബന്ധം വളര്‍ന്നു പടര്‍ന്നെന്നാണ് അടുപ്പമുളളവര്‍ പറയുന്നത്. 'സൗഹൃദ'ത്തിന്റെ അതിരുകള്‍ കടന്ന് മുന്നേറുന്ന ബന്ധങ്ങള്‍ ലിന്റ്സെയ്ക്ക് പുത്തരിയല്ലാത്തതിനാല്‍ അതിലാര്‍ക്കും അത്ഭുതമൊന്നുമില്ല.
എന്നാല്‍ കുറച്ചു നാള്‍ മുമ്പ് മാത്രമാണ് ബ്രോഡി ജെന്നര്‍ തന്റെ പുതിയ കാമുകി കോറ സ്കിന്നറെ മാധ്യമലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. പരസ്യസുന്ദരിയായ കോറ തന്റെ കുടുംബത്തിലെ ഒരംഗമാണെന്നും മാതാപിതാക്കള്‍ക്ക് അവളോട് വല്ലാത്ത ഇഷ്ടമാണെന്നുമൊക്കെയാണ് ബ്രോഡി തട്ടി വിട്ടത്.
കോറയെക്കുറിച്ചുളള അപദാനങ്ങളുടെ മധുരം തീരും മുമ്പെയാണ് പാപ്പരാസികള്‍ ബ്രോഡിയും ലിന്റ്സെയും തമ്മില്‍ നിശാക്ലബുകള്‍ തോറും കയറിയിറങ്ങി 'സൗഹൃദം' ആസ്വദിക്കുന്ന കഥകള്‍ പുറത്തു വിട്ടത്.


Click it and Unblock the Notifications