കൊലക്കേസില്‍ ലിന്റ്സെ നായിക
ഐ നോ ഹു കില്‍ഡ് മി എന്ന സസ്‍പെന്‍സ് ത്രില്ലറിനു ശേഷം ലിന്റ്സെ ലോഹന്‍ വീണ്ടുമൊരു കൊലപാതക കഥയില്‍ നായികയാവുന്നു.
മാന്‍ഷന്‍ ഗേള്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ചാള്‍സ് മാന്‍ഷന്‍ സംഘത്തെ അധികരിച്ചാണ് സിനിമയുടെ കഥ.
മാന്‍ഷന്റെ കടുത്ത ആരാധികയായ നാന്‍സി പിറ്റ്മാന്‍ എന്ന യുവതിയുടെ വേഷമാണ് ലിന്റ്സെ ലോഹന്. ചിത്രത്തില്‍ ലിന്റ്സെ അഭിനയിക്കുമെന്ന കാര്യം നിര്‍മ്മാതാവ് ബ്രാഡ് വൈമാന്‍ സ്ഥിരീകരിച്ചു.
മാലിബുവിലെ ധനാഢ്യ കുടുംബത്തിലാണ് പിറ്റ്മാന്‍ ജനിച്ചത്. പതിനാറാം വയസില്‍ ഒരു സുഹൃത്ത് അവളെ ചാള്‍സ് മാന്‍ഷന് പരിചയപ്പെടുത്തി. അയാളുടെ മാന്ത്രിക വ്യക്തിത്വത്തിനു മുന്നില്‍ അടിയറ പറഞ്ഞ പിറ്റ്മാന്‍ വളരെ പെട്ടെന്ന് മാന്‍ഷന്റെ അടിമയും കടുത്ത അനുയായിയുമായി.
നടി ഷാരോണ്‍ ടെറ്റിനെയും മറ്റ് നാലുപേരെയും മാന്‍ഷന്‍ സംഘം കൊല്ലുമ്പോള്‍ ഈ സംഘത്തെ പിറ്റ്മാനും അനുഗമിച്ചിരുന്നു. കൊലക്കുറ്റത്തിന് 18മാസം ശിക്ഷിക്കപ്പെട്ടു, പിറ്റ്മാന്‍.
ഈ കൊലപാതകത്തിന്റെ പിന്നാമ്പുറക്കഥകളാണ് മാന്‍ഷന്‍ ഗേള്‍സ് എന്ന ചിത്രം പറയുന്നത്.


Click it and Unblock the Notifications