ലിന്റ്സെയ്ക്ക് അവളെ കെട്ടണമെന്ന്

By Staff

ആവര്‍ത്തിച്ചുളള നിഷേധങ്ങള്‍ക്കൊടുവില്‍ ലിന്റ്സെ പരസ്യമായി അത് സമ്മതിക്കുകയാണ്. തന്റെ സ്വവര്‍ഗ സുഹൃത്ത് സാമന്താ റോണ്‍സണെ വിവാഹം കഴിക്കാനാണ് പദ്ധതിയെന്ന് ഒടുവില്‍ ലിലോ തുറന്നു പറഞ്ഞിരിക്കുന്നു.

സുഹൃത്തുക്കളുടെ ഇടയില്‍ ഇപ്പോള്‍ തന്നെ ലിന്റ്സെ റോണ്‍സണ്‍ എന്ന പേരിലാണ് ലിലോ അറിയപ്പെടുന്നത്. താനും സാമന്തയുമായുളള വിവാഹം ഉടന്‍ നടക്കുമെന്ന് മുന്‍ കാമുകന്‍ കാലും ബെസ്റ്റിനോടാണ് ലിന്റ്സെ വെളിപ്പെടുത്തിയത്.

വികാരപരവശരായി ഈ സുഹൃത്തുക്കള്‍ പരസ്പരം ചുംബിക്കുന്ന ചിത്രം ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഒടുങ്ങും മുന്‍പാണ് ലിലോയുടെ ആഗ്രഹം പുറത്തായത്. ഇരുവരും ഒന്നിച്ച് ജീവിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും പാര്‍ട്ടിയും അടുത്ത ജൂലായില്‍ ഡോളിവുഡിലെ ഡോളി പാര്‍ട്ടണ്‍ തീം പാര്‍ക്കില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അറിയുന്നു.

ലിന്റ്സെയുടെ ഈ പോക്കിനോട് അവരുടെ കുടുംബാംഗങ്ങളും പൊരുത്തപ്പെട്ടുവെന്നാണ് പിതാവ് മൈക്കേല്‍ ലോഹന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ലിന്റ്സെയും സാമന്തയും തമ്മില്‍ എന്തുബന്ധമാണുളളതെന്ന് പകുതി തലച്ചോറെങ്കിലും ഉളളവര്‍ക്ക് ഊഹിക്കാവുന്നതേയുളളൂവെന്നാണ് അദ്ദേഹം പറയുന്നത്.

"മര്‍ലിന്‍ മണ്‍റോയെ അനുകരിച്ച് കാമറയ്ക്ക് പോസ് ചെയ്തതു പോലെ ഒരച്ഛന്‍ കാണാനോ കേള്‍ക്കാനോ ആഗ്രഹിക്കാത്ത പലതും ലിന്റ്സെയില്‍ നിന്നും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അവള്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയാണ്. സ്വന്തം ജീവിതം എങ്ങനെ ആകണമെന്ന് തീരുമാനിക്കാനുളള അവകാശം അവള്‍ക്കുണ്ട്. അത് ദൈവവും അവളും തമ്മിലുളള ഇടപാടായി കണക്കാക്കുകയാണ് നല്ലത്",

ഇനി ദൈവത്തിന് മാത്രമേ ലിന്റ്സെയെ രക്ഷിക്കാനാവുമെന്ന് പറയാതെ പറയുകയാണോ ആ പിതാവ്? ആര്‍ക്കറിയാം.

ബന്ധപ്പെട്ട വാര്‍ത്തകള്‍










ലിന്റ്സെ ലോഹന്റെ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X