»   » ഓസ്‌കാര്‍ പുരസ്‌കാരം: നടന്‍ കോളിന്‍, നടി നതാലി

ഓസ്‌കാര്‍ പുരസ്‌കാരം: നടന്‍ കോളിന്‍, നടി നതാലി

Posted By:
Subscribe to Filmibeat Malayalam
Oscar Award
ലോസ്ആഞ്ജലസ്: ലോകസിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോര്‍ജ് ആറാമന്‍ രാജാവിന്റെ കഥ പറയുന്ന് ബ്രിട്ടീഷ് ചിത്രമായ 'ദ കിങ്‌സ് സ്പീച്ചാ'ണ് മികച്ച ചിത്രം.

മികച്ച നടനുള്ള പുരസ്‌കാരം കോളിന്‍ ഫേര്‍ത്തിനും (ദ കിങ്‌സ് സ്പീച്ച്), മികച്ച നടിയ്ക്കുള്ളത് നതാലി പോര്‍ട്മാനും(ബ്ലാക്ക് സ്വാന്‍) ലഭിച്ചു.

ടോം ഹൂപ്പറാണ് (ദ കിങ്‌സ സ്പീച്ച്)മികച്ച സംവിധായകന്‍. ദി ഫൈറ്റര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ക്രിസ്റ്റിയന്‍ ബെയ്ല്‍, മെലീസ ലിയോ എന്നിവര്‍ മികച്ച സഹനടനും സഹനടിക്കുമുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

ഇന്‍സ്‌പെഷന്‍ നാല് പുരസ്‌കാരങ്ങളും, ദി സോഷ്യല്‍ നെറ്റ് വര്‍ക്ക് 3പുരസ്‌കാരങ്ങളും ദ ഫൈറ്റല്‍ രണ്ട് പുരസ്‌കാരങ്ങളുമാണ് നേടിയത്.

ടോയ് സ്‌റ്റോറി 3 ആണ് മികച്ച ആനിമേഷന്‍ ചിത്രം. ഇന്‍ ബെറ്റര്‍ വേള്‍ഡ് (ഡെന്‍മാര്‍ക്ക്) ആണ് മികച്ച വിദേശഭാഷാ ചിത്രം. ദ ലോസ്റ്റ് തിംഗ് വിന്‍സ് ആണ് മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം. മികച്ച തിരിക്കഥയ്ക്കുള്ള (ഒറിജിനല്‍) പുരസ്‌കാരം ദ കിംഗ്‌സ് സ്പീച്ചിനു ലഭിച്ചു.

ദ കിംഗ്‌സ് സ്പീച്ചിന്റെ തിരക്കഥാകൃത്ത് ഡേവിഡ് സീഡ്‌ലെര്‍ ആണ് മികച്ച തിരക്കഥകൃത്ത് ആരോണ്‍ സോര്‍കിന്‍ (അഡാപ്റ്റഡ്) മികച്ച കലാ സംവിധാനം ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്, മികച്ച ഛായാഗ്രഹണം വാലി ഫിഷന്‍ (ഇന്‍സ്‌പെഷന്‍), ശബ്ദ മിശ്രണം, എഡിറ്റിംഗ് ഇന്‍സ്‌പെഷന്‍, മികച്ച വസ്ത്രാലങ്കാരം കോളി ആറ്റ് വുഡ് (ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്), മികച്ച ചമയം റിക്ക് ബേക്കര്‍, ( ദ വൂള്‍ഫ്മാന്‍), മികച്ച ഹ്രസ്വചിത്രംഗോഡ് ഓഫ് ലൗവ്( ലൈവ് ആക്ഷന്‍), മികച്ച് ഡോക്യൂമെന്ററി ചിത്രം ഇന്‍സൈഡ് ജോബ്. മികച്ച് വിഷ്വല്‍ എഫക്ടിനുള്ള പുരസ്‌കാരംഇന്‍സ്‌പെഷന്‍, ഫിലിം എഡിറ്റിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, മികച്ച ഗാനം ടോയ് സ്‌റ്റോറി 3 (റാന്‍ഡി ന്യൂമാന്‍)-എന്നിവയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

ദ കിങ്‌സസ്പീച്ചാണ് ഇത്തവണ നാമനിര്‍ദേശങ്ങളില്‍ മുന്നിലെത്തിയിരുന്നത്. 12 നാമനിര്‍ദേശങ്ങളാണ് ഈ സിനിമ നേടിയത്.

പത്തു നാമനിര്‍ദേശങ്ങളുമായി ട്രൂ ഗ്രിറ്റ് എട്ടു നാമനിര്‍ദേശങ്ങള്‍ വീതം നേടിയ ഇന്‍സ്‌പെക്ഷന്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നിവയും തൊട്ടുപിന്നിലുണ്ടായിരുന്നു. ഇവയ്ക്കു പുറമേ ബ്ലാക് സ്വാന്‍, ദ ഫൈറ്റര്‍, ദ കിഡ്‌സ് ആര്‍ ഓള്‍റൈറ്റ്, 127 അവേഴ്‌സ്, ടോയ് സ്‌റ്റോറി 3, വിന്റേഴ്‌സ് ബോണ്‍ എന്നിവയാണ് മികച്ച സിനിമയ്ക്കുള്ള നാമനിര്‍ദേശം നേടിയത്.

English summary
The King's Speech' sweeps 5 Oscars at the 83 rd Academy Awards including Best Film, Best Director, Best Actor.Best Actor: Oscar goes to Colin Firth for King's Speech. Best Actress: Oscar goes to Natalie Portman for Black Swan,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam